ഉക്രൈൻ റഷ്യ മൂന്നാംവട്ട ചർച്ച ഉടൻ, ഉക്രൈന്റെ സൈനിക താവളം ആക്രമിച്ച് റഷ്യ
എൽവിവി, ഉക്രെയ്ൻ, | യുക്രെയ്‌നെതിരെ 18-ാം ദിവസവും നേരിട്ടുള്ള ആക്രമണം തുടർന്ന് റഷ്യൻ സേന. മിസൈൽ ആക്രമണത്തിന് പിന്നാലെ കരസേനയുടെ പീരങ്കികളും വെടിവെപ്പും തുടരുകയാണ്. ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതിൽ ഒരാൾ അമേരിക്കയ്‌ക്കായി യുക്രെയ്ൻ ഭാഷ പരിഭാഷപ്പെടുത്തുന്ന മാദ്ധ്യമപ്രവർത്തകനാണെന്നുമാണ് വിവരം. ബ്രെന്റ് റെനൗഡാണ് കൊല്ലപ്പെട്ടത്. വെടിയേറ്റാണ് മരിച്ചത്. 50 വയസ്സുകാരനായ ജുവാൻ അറേഡോൺഡോയും മറ്റൊരു മാദ്ധ്യമപ്രവർത്തകനും കാറിൽ യാത്രചെയ്യവേ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്.
അതേസമയം ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ് തിങ്കളാഴ്ച ഉക്രൈനും , റഷ്യയും പോളിഷ് അതിർത്തിക്കടുത്ത് , ഇരുപക്ഷവും ഒത്തുചേരും
The rescue operation is almost completed at the site of the shelling in Obolon, a northern district of Kyiv. Two people have been killed in the early morning strike.
Video: Illia Ponomarenko/The Kyiv Independent pic.twitter.com/oGZL9Fn0qz
— The Kyiv Independent (@KyivIndependent) March 14, 2022
ഇതിനിടെ പോളണ്ട് അതിർത്തിയിൽ നിന്ന് 15 മൈൽ (25 കിലോമീറ്റർ) മാത്രം അകലെയുള്ള ഉക്രെയ്നിലെ യാവോറിവ് ഇന്റർനാഷണൽ സെന്റർ ഫോർ പീസ് കീപ്പിംഗ് ആന്റ് സെക്യൂരിറ്റിയിൽ റഷ്യൻ മിസൈലുകളുടെ ആക്രമണം ഉണ്ടായി, മുമ്പ് നാറ്റോ സൈനിക പരിശീലകർക്ക് ആതിഥ്യമരുളുകയും 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു ഉക്രേനിയൻ ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞു. 18-ാം ദിനത്തിലെ ആക്രമണം കൂടുതൽ നടന്നത് ഇർപിനിലും ലിവിവിലുമാണ്. ലിവിവിലെ യുക്രെയ്ൻ സൈനിക താവളം റഷ്യ തകർത്തു. പതിവുപോലെ വെളുപ്പിനാണ് സൈനിക താവളം ആക്രമിച്ചത്. 35 പേർ കൊല്ലപ്പെട്ടതിന് പുറമേ 134 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Firefighters rescuing people from the apartment building in Kyiv, badly damaged by Russian shelling on the morning of March 14.
Video by the State Emergency Service. pic.twitter.com/kiqlSX3Tjo
— The Kyiv Independent (@KyivIndependent) March 14, 2022
ഫെബ്രുവരി 24ന് പുലർച്ചെ മുതൽ ആരംഭിച്ച റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 2178 തദ്ദേശീയരാണ് യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയൂപോളിൽ മാത്രം കൊല്ലപ്പെട്ടത്. റഷ്യയ്‌ക്ക് നേരെ അമേരിക്ക മുന്നറിയിപ്പും ഉപരോധവും തുടരുന്നതിനിടെയാണ് പുടിൻ ആക്രമണം ശക്തമാക്കുന്നത്.