നവോത്ഥാന സമിതി പിളർന്നു സി പി സുഗതന്‍റെ നേതൃത്വത്തില്‍ ഹിന്ദു 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചു
നവോത്ഥാന സമിതി ജോയിന്‍റ് കണ്‍വീനര്‍ സി പി സുഗതന്‍റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്‍റിലെ 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു.
കോഴിക്കോട് :ശബരിമല സ്ത്രീ പ്രവേശനവും മായി ഏറെ ചർച്ച ചെയ്യപ്പെട്ട നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ ഭിന്നത.ശബരിമല പ്രക്ഷോഭത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു. നവോത്ഥാന സമിതി ജോയിന്‍റ് കണ്‍വീനര്‍ സി പി സുഗതന്‍റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്‍റിലെ 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു.
നവോത്ഥാന സമിതി വിടാനൊരുങ്ങുന്ന ഹിന്ദു പാർലമെന്റ്, 54 സംഘടനകൾ തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും അവകാശപ്പെട്ടു. നവോത്ഥാന മൂല്യ സംരക്ഷണ സമിതി സംവരണ മുന്നണി മാത്രമായി മാറിയെന്ന് ഹിന്ദു പാർലമെന്റ് ആരോപണം ഉന്നയിച്ചു.സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് പിന്‍മാറുന്നതെന്ന് സി പി സുഗതന്‍ പറഞ്ഞു
സമിതി വിശാല ഹിന്ദു ഐക്യത്തിന് തടസമാണെന്നും, സമിതിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ നവോത്ഥാന പ്രവർത്തനങ്ങളല്ലെന്നും ഇവർ ആരോപിച്ചു.