താലിബാൻ അധിനിവേശം അഫ്ഗാൻ ജനത കൊടിയ ദാരിദ്ര്യത്തിൽ,ദശലക്ഷക്കണക്കിനാളുകൾക്ക് ഭക്ഷണവും കുടിവെള്ളവും ഇല്ല

കാബുളിന്റെ തെരുവുകളിൽ എല്ലാം വീട്ടു ഉപകരണങ്ങൾ വിൽപനക്കായി കുട്ടിയിട്ടിരിക്കുകയാണ് വലിയ വിലക്ക് വാങ്ങിയ ഫ്രിഡ്ജ് വാഷിങ് മിഷൻ ടി വി കമ്പ്യൂട്ടർ തുടങ്ങി വിലപെട്ടതെല്ലാം ഇപ്പോൾ കിട്ടുന്ന വിലക്ക് വിൽക്കുക്കുകയാണ് . 100,000 അഫ്ഗാനികളുടെ വീട്ടുപകരണങ്ങൾ വാങ്ങി വില്പന നടത്തിയതായി കച്ചവടക്കാരൻ പറയുന്നു .

0

കാബൂൾ :അഫഗാനിൽ താലിബാൻ അധിനിവേശത്തോടെ വൻസാമ്പത്തിക പ്രതിസന്ധിയിലായ അഫ്ഗാൻ ജനത പട്ടിണി അകറ്റാൻ പാടുപെടുകയാണ് . ആളുകളുടെ കൈകളിൽ പണമില്ലാതായതോടെ

പണം സമാഹരിക്കാൻ ആളുകൾ വീട്ടുപകരങ്ങൾ എല്ലാം തെരുവിലെത്തിച്ചു വില്പന നടത്തി വിശപ്പടക്കാനുള്ള പരിശ്രമത്തിലാണ് വീട്ടുപകരണങ്ങൾ വില്പനനടത്തി കിട്ടുന്ന പണം പലർക്കും പട്ടിണി അകറ്റാനോ അഫ്ഗാനിസ്ഥാനിൽ നിന്ന് അയാൾ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാനോ ആണ് ഉപയോജിക്കുന്നത

“ഞാൻ എന്റെ സാധനങ്ങൾ പകുതിയിൽ താഴെ വിലയ്ക്ക് വിറ്റു. ഞാൻ 25,000 അഫ്ഗാൻ രൂപക്ക് വാങ്ങിയ ഒരു റഫ്രിജറേറ്റർ 5,000 രൂപയ്ക്ക് വിറ്റു. മറ്റൊരു വഴിയുമില്ല . ഞാൻ എന്താണ് ചെയ്യേണ്ടത്? എന്റെ കുട്ടികൾക്ക് പട്ടിണിയിലാണ് ” വീട്ടുപകരണങ്ങൾ വിറ്റഴിച്ച അഫ്ഗണ് പൗരൻ പറഞ്ഞു

പരവതാനികൾ, റഫ്രിജറേറ്ററുകൾ, ടെലിവിഷൻ സെറ്റുകൾ എന്നിവയുൾപ്പെടെ കാബൂളിലെ നിരത്തി പാർക്കായ ചമൻ-ഇ-ഹൊസോറിയിലേക്കുള്ള റോഡുകളിൽ വിൽപനക്കായി വച്ചിരിക്കുന്നത് കാണാം.

അഫ്ഗാൻ മുൻ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അഘ, പറയുന്നു കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം മാർക്കറ്റിൽ ജോലി ചെയ്യുന്നു. “അവർ എനിക്ക് ശമ്പളം നൽകിയില്ല. ഇപ്പോൾ, എനിക്ക് ജോലിയില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്? ”

മറ്റുള്ളവർക്ക് സമാനമായ കഥകളുണ്ട്. കാബൂൾ നിവാസിയായ മെറാജുദ്ദീൻ പറഞ്ഞു: “ഞാൻ ഒരു ഇലക്ട്രിക് എഞ്ചിനീയറാണ്. എന്റെ മകൻ ജിയോളജി ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടി. ഞങ്ങൾ രണ്ടുപേരും തൊഴിൽരഹിതരാണ്. ഞങ്ങൾ ഇവിടെ വന്നത് വീട് ഉപകരണങ്ങൾ വിൽക്കാനും ഭക്ഷണത്തിനുള്ള പണം കണ്ടെത്താനുമാണ്. ഞങ്ങൾക്ക് ഒരു കുടുംബമുണ്ട്. ”

അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയതോടെ കടുത്ത ഭാജിഷ്യ ദാരിദ്ര്യമാണ് രാജ്യത്തെ ജനങ്ങൾ കുട്ടികൾ പട്ടികിടന്നു മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട് . “നിലവിലെ ആവശ്യം നിലനിർത്താൻ, ഏറ്റവും ദുർബലരായവർക്ക് ഭക്ഷണം നൽകാൻ കഴിയുന്നതിന് ഭക്ഷ്യ മേഖലയ്ക്ക് മാത്രം കുറഞ്ഞത് 200 ദശലക്ഷം ഡോളർ ആവശ്യമാണ്,” അഫ്ഗാനിസ്ഥാനിൽ ഡെപ്യൂട്ടി സ്പെഷ്യൽ റെപ്രസെന്റേറ്റീവും ഹ്യുമാനിറ്റേറിയൻ കോർഡിനേറ്ററുമായ റമീസ് അലക്ബറോവ്. “ഏറ്റവും ദുർബലരായവർ കുട്ടികളാണ്.”

അഫ്ഗാനിസ്ഥാനിൽ 4-5 ദശലക്ഷത്തിലധികം കുടുംബങ്ങൾ. ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപെടുന്നതായാണ് വിവരം .താലിബാന്റെ പുതിയ നിയമങ്ങൾ പ്രശനം കൂടുതൽ സങ്കിർണ്ണമാക്കിയിരിക്കുകയാണ് . അഫ്ഗാൻ അതിർത്തികൾ അടച്ചതിനാൽ കഴിഞ്ഞ മൂന്ന് മാസമായി ഒരു മാനുഷിക സഹായവും രാജ്യത്തേക്ക് എത്തിയിട്ടില്ല . ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ നിർണായകമാണ്, കാരണം വരാനിരിക്കുന്ന ശൈത്യകാലത്ത് അഫ്ഗാനിസ്ഥാൻ സർക്കാർ അവശ്യവസ്തുക്കൾ സംഭരിച്ചിരുന്ന മാസങ്ങളാണിത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ, ശീതകാലം വരും , അതിർത്തികൾ തുറന്നു ഭക്ഷ്യ സാധനങ്ങൾ എത്തിച്ചില്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണികിടന്നു മരിക്കും .

You might also like

-