സിറിയയിലും തുർക്കിയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1,500-ലധികം പേർ കൊല്ലപ്പെട്ടു ..ആയിരങ്ങൾക്ക് പരിക്ക്

സിറിയയിലും അയൽരാജ്യമായ തുർക്കിയിലും ഉണ്ടായ ഭൂ ചലനത്തിൽ മരിച്ചവരുടെ എണ്ണം 1500 കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്. രാവിലെയുണ്ടായ ഭൂകമ്പത്തിന്റെ തുർക്കിയാണ് പ്രഭവകേന്ദ്രമെങ്കിലും സിറിയയിലും നൂറുകണക്കിന് ആളുകൾ മരിച്ചു. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട് .

0

ദിയാർബക്കിർ/അങ്കാറ| തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1,500-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ആന്തരാഷ്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു

സിറിയയിലും അയൽരാജ്യമായ തുർക്കിയിലും ഉണ്ടായ ഭൂ ചലനത്തിൽ മരിച്ചവരുടെ എണ്ണം 1500 കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്. രാവിലെയുണ്ടായ ഭൂകമ്പത്തിന്റെ തുർക്കിയാണ് പ്രഭവകേന്ദ്രമെങ്കിലും സിറിയയിലും നൂറുകണക്കിന് ആളുകൾ മരിച്ചു. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട് .
ശീതകാല പ്രഭാതത്തിലെ ഇരുട്ടിൽ ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ നൂറ്റാണ്ടിൽ തുർക്കിയെ ബാധിച്ച ഏറ്റവും വലിയ ഭൂകമ്പമായിരുന്നു. സൈപ്രസ്, ലെബനൻ എന്നിവിടങ്ങളിലും ഇത് അനുഭവപ്പെട്ടു.കഠിനമായ ശൈത്യമായതിനാൽ രക്ഷാപ്രവർത്തകർ പ്രയാസപ്പെട്ടാണ് പ്രദേശത്തു രക്ഷ പ്രവർത്തനം നടത്തുന്നത്
ഗാസിയാൻടെപ്പിൽ നിന്ന് 20 മൈൽ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രംഎന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.ഭൂമിക്ക് അടിയിൽ 11 മൈൽ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം.

Business profile picture

” ഭൂകമ്പത്തിൽ ഞങ്ങൾ ഒരു തൊട്ടിൽ പോലെ കുലുങ്ങി. ഞങ്ങൾ ഒമ്പത് പേർ വീട്ടിൽ ഉണ്ടായിരുന്നു. എന്റെ രണ്ട് ആൺമക്കൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ട്, ഞാൻ അവരെ തിരയുകയാണ് ,” അപകടത്തിനിന്നും തലനാരിഴക്ക് രക്ഷപെട്ട ഒരു സ്ത്രീ പറഞ്ഞു,
അതേസമയം ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 912 പേർ കൊല്ലപ്പെടുകയും 5,383 പേർക്ക് പരിക്കേൽക്കുകയും 2,818 കെട്ടിടങ്ങൾ തകർന്നുവീഴുകയും ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു.തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നതിനാൽ മരണസംഖ്യ എത്ര ഉയരുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് എർദോഗൻ പറഞ്ഞു.
അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ഭൂ ചെയ്യുന്നതിന് അനുസരിച്ച്
ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,500 കവിഞ്ഞു.തുർക്കിയിൽ മാത്രം 5,383 പേർക്ക് പരിക്കേറ്റതായും എർദോഗൻ പറഞ്ഞു. സിറിയയിൽ ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇരു രാജ്യങ്ങളിലെയും മരണ സംഖ്യ ഉയരുമെന്നാണ് കരുതുന്നത്.

ഭൂകമ്പത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്നും രക്ഷപെടാൻ ആളുകൾ ശ്രമിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുകയും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുകയും ചെയ്യുന്നതിനാൽ റോഡുകളിൽ വാഹനമോടിക്കരുതെന്ന് തുർക്കി അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു. താപനില പൂജ്യത്തിൽ താഴെ ആയതിനാൽ തകർന്ന വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത ആളുകൾക്ക് അഭയകേന്ദ്രമായി പ്രദേശത്തിന് ചുറ്റുമുള്ള പള്ളികൾ തുറന്നു കൊടുത്തിട്ടുണ്ട് .ഭൂചനം ലെബനനിനെയും ബാധിച്ചിട്ടുണ്ട് ഇവിടെ ഏകദേശം 40 സെക്കൻഡ് കെട്ടിടങ്ങൾ കുലുങ്ങി. ബെയ്‌റൂട്ടിലെ നിരവധി നിവാസികൾ വീടുകളിൽ നിന്ന് ഇറങ്ങി തെരുവിലിറങ്ങി

ഭൂകമ്പത്തിൽ അകപ്പെട്ട് ദൂരിതം അനുഭവിക്കുന്ന സിറിയക്കും തുർക്കിക്കും അടിയന്തര സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾഅറിയിച്ചു
ദൂരന്ത ബാധിത തുർക്കിയിലും സിറിയയിലും രക്ഷപ്രവർത്തനങ്ങൾക്കായി ഡച്ച് സെർച്ച് ആൻഡ് റെസ്ക്യൂ ടീം ചേരുമെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ അറിയിച്ചു. “ഈ ഗുരുതരമായ പ്രകൃതിദുരന്തത്തിന്റെ ഇരകളോടൊപ്പമാണ് ചിന്തകൾ.”അദ്ദേഹം തുർക്കി പ്രസിഡന്റ് എർദോഗനോട് അനുശോചനം അറിയിച്ചു

ഗ്രീസും “വിഭവസമാഹരണം” നടത്തുമെന്നും ദുരിത ബാധിത പ്രദേശങ്ങളെ “ഉടൻ” സഹായിക്കുമെന്നും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാകിസ് പറഞ്ഞു.സെർബിയയുടെയും സ്വീഡന്റെയും നേതാക്കളും മേഖലയിലേക്ക് സഹായം അയക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

You might also like