ആഫ്രിക്കയിൽ ഇഡ ചുഴലിക്കാറ്റിൽ മരണം 150കവിഞ്ഞു തെക്കൻ മേഖല ഒറ്റപെട്ടു

സിംബാബ്‍വേയിൽ മാത്രം മരണസംഖ്യ 80 കവിഞ്ഞു. മൊസാംബിക്കിലാണ് കൂടുതൽ നാശനഷ്ടം. പക്ഷേ വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. 68 പേർ മരിച്ചതായാണ് വിവരം. 1500ൽ അധികം പേർക്ക് പരിക്കേറ്റു

0

ഹരാരേ: ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ വീശിയടിച്ച ഇഡ ചുഴലിക്കാറ്റിൽ 150ൽ അധികം പേർ മരിച്ചു. സിംബാബ്‍വേയിൽ മാത്രം മരണസംഖ്യ 80 കവിഞ്ഞു. മൊസാംബിക്കിലാണ് കൂടുതൽ നാശനഷ്ടം. പക്ഷേ വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. 68 പേർ മരിച്ചതായാണ് വിവരം. 1500ൽ അധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാറ്റ് വീശി തുടങ്ങിയെങ്കിലും ഞായറാഴ്ചയോടെ മാത്രമാണ് രക്ഷാപ്രവർത്തനം സജീവമായത്. റെഡ് ക്രോസ് സംഘം സഹായത്തിന് എത്തിയിട്ടുണ്ട്. വീടുകൾ വ്യാപകമായി തകർന്നു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയ നിലയിലാണുള്ളത്.


വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്കൂറോളം 177 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റ് .വ്യപക നാശം വിതച്ചു കാറ്റിനോപ്പം പെയ്ത കനത്ത മഴയിലും തുടന്നുണ്ടായ വെള്ള പൊക്കത്തിലും നിരവധി വീടുകൾ ഒലിച്ചുപോയി

മരണസംഘ്യ കൂടുതൽ ഉയരുമെന്നാണ് റെഡ് ക്രോസ്സ് വക്താക്കൾ പറയുന്നത് നിരവധി പേരെ കാണാതായിട്ടുണ്ട് . രക്ഷാപ്രവർത്തനം ശക്തമാക്കിയതായി മൊസാംബിക് വംശജരിൽ നിന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റി (ഐഎഫ്ആർസി) മാനേജിങ് കമ്മിറ്റി തലവൻ ജാമി ലെസോർ എന്നിവരെയാണ് ഇക്കാര്യം അറിയിച്ചു .

You might also like

-