സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. ചെരുപ്പ്, തുണി, ആഭരണങ്ങൾ, കടകൾ തുറക്കാം
വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കും.മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. ചെരുപ്പ്, തുണി, ആഭരണങ്ങൾ, കണ്ണട, പുസ്തകം തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാം. വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കും.മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. നിലവിലുള്ള ഇളവുകൾക്ക് പുറമെയാണ് ഇന്ന് കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ കർശ്ശന നിയന്ത്രണങ്ങൾ ആയിരിക്കും.
ലോക്ക്ഡൗണ്‍ ഇളവുകള്‍
റേഷന്‍ കടകള്‍, പലചരക്ക്, പഴം, പച്ചക്കറി, പാലും പാലുല്‍പ്പന്നങ്ങളും, മാംസം, മല്‍സ്യം, വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള തീറ്റകള്‍, റബ്ബര്‍ ട്രേഡിങ്ങ് കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (ഇലക്ട്രിക്കല്‍, പ്ലംബിംഗ് കടകള്‍ ഉള്‍പ്പെടെ), വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ (പാക്കിംഗ് സാമഗ്രികള്‍ ഉള്‍പ്പെടെ) വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ 09.00 മണി മുതല്‍ രാത്രി 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാം.ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, പാഴ്സല്‍ എന്നിവയ്ക്ക് മാത്രമായി രാവിലെ 09.00 മണി മുതല്‍ രാത്രി 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാം.കള്ള് ഷാപ്പുകള്‍ക്ക് പാഴ്സല്‍ സര്‍വ്വീസിന് മാത്രമായി രാവിലെ 09.00 മണി മുതല്‍ രാത്രി 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാം.
ലോക്ക്ഡൌണ്‍ കാലയളവില്‍ അനുമതി നല്‍കിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സൈറ്റ് എന്‍ജിനീയര്‍മാര്‍/ സൂപ്പര്‍ വൈസര്‍മാര്‍ എന്നിവര്‍ക്ക് വീടുകളില്‍ നിന്നും ജോലി സ്ഥലത്തേക്കും തിരികെയും, അവരുടെ തിരിച്ചറിയല്‍ രേഖയുടെയോ/ അംഗീകാര പത്രത്തിന്റെയോ അടിസ്ഥാനത്തില്‍, യാത്ര ചെയ്യുന്നതിന് അനുമതി ഉണ്ടായിരിക്കും.
തുണിക്കടകള്‍, ജ്വല്ലറികള്‍, സ്റ്റേഷനറി, കണ്ണട, കേള്‍വി ഉപകരണം, സ്ത്രീ ശുചിത്വ വസ്തുക്കള്‍, ചെരിപ്പ് എന്നിവ വില്‍ക്കുന്ന കടകള്‍, ബുക്ക് സ്റ്റാള്‍, റിപ്പയറിംഗ് കടകള്‍ (ടി.വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, മോട്ടോര്‍ വാഹനങ്ങള്‍, etc.) എന്നിവയ്ക്ക് വെള്ളിയാഴ്ച ദിവസം (11.06.2021) രാവിലെ 07.00 മണി മുതല്‍ രാത്രി 7.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
വാഹന ഷോറൂമുകള്‍ (വാഹനങ്ങളുടെ അടിയന്തര അറ്റകുറ്റപണികള്‍ക്ക് മാത്രമായി) വെള്ളിയാഴ്ച ദിവസം (11.06.2021) രാവിലെ 07.00 മണി മുതല്‍ ഉച്ചയ്ക് 2.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. വാഹന വില്‍പ്പന അനുവദനീയമല്ല.
ബാങ്കുകള്‍, ധനകാര്യ/ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 05.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
12.06.2021, 13.06.2021 എന്നീ തീയതികളില്‍ കര്‍ശന ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ ചുവടെ ചേര്‍ക്കുന്നവയ്ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാവുക.
അവശ്യ സര്‍വ്വീസുകളായ കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളുടെയും, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെയും ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാവുന്നതും, കൊവിഡ് -19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും, വ്യക്തികള്‍ക്കും ഡ്യൂട്ടി സംബന്ധമായ ആവശ്യത്തിലേക്കായി യാത്ര ചെയ്യാം.
24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട അവശ്യ സര്‍വ്വീസുകളായ വ്യവസായ സ്ഥാപനങ്ങള്‍/ കമ്പനികള്‍ മുതലായവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ട്.
ടെലികോം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നുമുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ട്.
രോഗികള്‍, അടിയന്തര ചികില്‍സ ആവശ്യമായ വ്യക്തികള്‍, കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി യാത്ര ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ടായിരിക്കും.
ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക്, പഴം – പച്ചക്കറി, പാലും പാലുല്‍പ്പന്നങ്ങളും, കള്ള്, മാംസം, മല്‍സ്യം എന്നിവ വില്‍പ്പന നടത്തുന്ന കടകള്‍ക്ക് രാവിലെ 07.00 മണി മുതല്‍ രാത്രി 07.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. പൊതുജനങ്ങള്‍ വീടുകളില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതിനായി കടകളില്‍ നിന്നും പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്.റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി/ പാഴ്സല്‍ സര്‍വ്വീസിന് മാത്രമായി രാവിലെ 07.00 മണി മുതല്‍ രാത്രി 07.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.
ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. യാത്രാ രേഖ/ ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും, ചരക്ക് വാഹനങ്ങള്‍ക്കും, സ്വകാര്യ/ ടാക്സി വാഹനങ്ങള്‍ക്ക് യാത്രക്കാരെ ബസ് ടെര്‍മിനലുകള്‍/ സ്റ്റോപ്പുകള്‍/ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനും യാത്രാനുമതി ഉണ്ടായിരിക്കും.
കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് അനുമതി ഉണ്ടായിരിക്കും.