കൂടത്തായി കൊലപാതക പരമ്പര കൂടുതൽ അറസ്റ്റിന് സാധ്യത കുടുതൽപേരെ ചോദ്യംചെയ്യുന്നു

കൊല നടത്താന്‍ സഹായിച്ചവരെക്കുറിച്ച് അറിയുന്നതിനായി ജോളിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം കൊലപാതകക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾപോലീസ് ആരംഭിച്ചു ജോളിയുടെ മൂന്ന് സുഹൃത്തുക്കളെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്

0

കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കൊലപാതകം നടത്താന്‍ ബന്ധുക്കളും സുഹത്തുക്കളും സഹായിച്ചതായാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവര്‍ ആരാണെന്ന ചോദ്യത്തിന് തനിക്ക് ഓര്‍ക്കാനാവുന്നില്ലെന്നായിരുന്നു ജോളിയുടെ മറുപടി . കൊല നടത്താന്‍ സഹായിച്ചവരെക്കുറിച്ച് അറിയുന്നതിനായി ജോളിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം കൊലപാതകക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾപോലീസ് ആരംഭിച്ചു ജോളിയുടെ മൂന്ന് സുഹൃത്തുക്കളെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വരും മണിക്കൂറുകളിൽ അവരെ ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിലാണ്.

കൊല്ലപ്പെട്ട ജോസ് ടോമിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.ജോസ് ടോമിൻ്റെ പൊന്നമറ്റത്തെ വീട്ടിൽ കോടഞ്ചേരി പൊലീസാണ് പരിശോധന നടത്തിയത്. കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിൻ്റെ വിശദീകരണം. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ പൊലീസിനു ചില നിർണ്ണായക മൊഴികൾ ലഭിച്ചിട്ടുണ്ട്. മറ്റ് അഞ്ചു പേരെ കൊല്ലാനായി സയനൈഡ് എത്തിച്ചു നൽകിയത് മറ്റൊരാളാണ്. അതുകൊണ്ട് തന്നെ കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും ഇനിയും അറസ്റ്റ് നടക്കാനുണ്ടെന്നും പൊലീസ് പറയുന്നു.

റോയി ഒഴികെയുള്ള മറ്റ് അഞ്ചു പേരുടെ കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ജോളി പോലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. സയനൈഡ് അല്ലാതെ മറ്റ് ചില വിഷ വസ്തുക്കളും ഇവരെ കൊലപ്പെടുത്താന്‍ ജോളി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഏതൊക്കെയാണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.അതേസമയം പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ 14 ദിവസത്തേക്ക് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ജോളിയെ അന്വേഷണ സംഘം ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും

You might also like

-