കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം നീട്ടിയേക്കും സർക്കാർ തീരുമാനം ഇന്ന്

മൊറട്ടോറിയം നീട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയിൽ റിസർവ് ബാങ്ക് ഇതുവരെയും അനുകൂല തീരുമാനം അറിയിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയും കൃഷി മന്ത്രിയും ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും

0

തിരുവനന്തപുരം :വാണിജ്യ ബാങ്കുകളില്‍ നിന്നും കര്‍ഷകരെടുത്ത വായ്പകള്‍ക്കുള്ള മോറട്ടോറിയം കാലാവധി സംബന്ധിച്ച കാര്യത്തിൽ ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കും. മൊറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് സർക്കാർ അടിയന്തര കൂടിയാലോചന നടത്തുക. മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമന്ന സംസ്ഥാന സര്‍ക്കാരിന്റേയും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേയും ആവശ്യത്തിനു റിസര്‍വ് ബാങ്ക് ഇതുവരെ അനുമതി നല്‍കിയില്ല.

മൊറട്ടോറിയം നീട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയിൽ റിസർവ് ബാങ്ക് ഇതുവരെയും അനുകൂല തീരുമാനം അറിയിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയും കൃഷി മന്ത്രിയും ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസവും റിസർവ് ബാങ്കിനെ ബന്ധപ്പെട്ടിട്ടും തീരുമാനമുണ്ടായില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ വിശയം ചർച്ച ചെയ്യാനും സാധ്യതയുണ്ട്. മൊറട്ടോറിയം കാലാവധി തീരുന്നതിനാൽ ബാങ്കുകൾ ജപ്തി നടപടികളിലേക്ക് കടക്കരുതെന്ന് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. ഏതെങ്കിലും ബാങ്ക് അത്തരം നടപടികളിലേക്ക് കടന്നാൽ സർക്കാർ ഒരു തരത്തിലും സഹകരിക്കില്ലെന്നും കൃഷി മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ അസാധാരണ പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കാർഷിക കാർഷികേതര വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഡിസംബർ 31 വരെ നീട്ടാനുള്ള തീരുമാനത്തിനാണ് ആർ.ബി.ഐ അംഗീകാരം ലഭിക്കാത്തത്. ഇതോടെ 2018 ജൂലൈ 31 മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രഖ്യാപിച്ച മോറട്ടോറിയം മാത്രമേ നിലനില്‍ക്കുകയുള്ളൂ. റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ബാങ്കുകൾ നടപടികളിലേക്ക് കടക്കുന്നത് തടയാനാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം.

You might also like

-