മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി.നാലാം നമ്പര്‍ ജനറേറ്ററില്‍ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനറേറ്ററില്‍ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല് പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചു. വൈദ്യുതി ഉപയോഗത്തിന്റെ പീക്ക് സമയമായതിനാല്‍ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങി.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ജനറേറ്ററിന് തൊട്ടുചേർന്ന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലാത്തതിനാൽ അപകടം ഒഴിവായി. പീക്ക് അവറിൽ തകരാറുണ്ടായതിനാൽ വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 130 മെഗാവാട്ടിൻറ ആറ് മെഷീനുകളാണ് മൂലമറ്റം നിലയത്തിലുള്ളത്. പീക്ക് അവറിലായതിനാൽ ഇവയെല്ലാം പൂർണതോതിൽ പ്രവർത്തിക്കുകയായിരുന്നു. 780 മെഗാവാട്ടാണ് പൂർണ ഉൽപാദന ശേഷി. തകരാർ നീക്കി വൈദ്യുതി ഉൽപാദനം പുന:രാരംഭിക്കുന്നതിന് ശ്രമം നടന്നുവരികയാണെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.തകരാര്‍ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായും കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി കൂടുതല്‍ വാങ്ങാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം.