യുഎന്‍ അംബാസഡറായി കെല്ലി നൈറ്റിനെ നോമിനേറ്റ് ചെയ്യുമെന്ന് ട്രംപ്.

അടുത്ത ആഴ്ച തന്നെ ട്രംപിന്റെ ഔദ്യോഗിക നോമിനേഷന്‍ ഉണ്ടാകും.

0

വാഷിങ്ടന്‍ ഡിസി : മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന യുണൈറ്റഡ് നേഷന്‍സ് യുഎസ് അംബാസഡറായി ഇപ്പോള്‍ കാനഡയില്‍ യുഎസ് അംബാസഡറായ കെല്ലി നൈറ്റ് ക്രാഫ്റ്റിനെ നോമിനേറ്റ് ചെയ്യുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കി.

അടുത്ത ആഴ്ച തന്നെ ട്രംപിന്റെ ഔദ്യോഗിക നോമിനേഷന്‍ ഉണ്ടാകും. നിക്കി ഹെയ്‌ലി രാജിവച്ചതിനുശേഷം പല പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നുവെങ്കിലും കെല്ലിയെ നോമിനേറ്റു ചെയ്യുന്നതിനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്.

കെല്ലിക്ക് സെനറ്റ് കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നതിന് വലിയ കടമ്പ കടക്കേണ്ടി വരുമെന്നാണ് സൂചന. കാബിനറ്റ് റാങ്കിലുള്ള യുഎന്‍ അംബാസഡറെ സൂഷ്മ പരിശോധനയ്ക്കും ഇന്റര്‍വ്യുവിനുശേഷമേ നിയമിക്കാനാവൂ എന്ന് ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോററ്റിനെ ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുന്നതിനുള്ള ട്രംപിന്റെ താല്‍പര്യം വിഫലമാവുകയായിരുന്നു.

You might also like

-