രൂപയുടെ വിലയിടിവ്തടയൻ ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണം

രൂപ മെച്ചപ്പെടുന്നതുവരെ എണ്ണ ഒഴികെയുള്ള ഭൂരിപക്ഷം ഉല്‍പന്നങ്ങളുടേയും ഇറക്കുതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

0

ഡൽഹി :രൂപയുടെ വിലയിടിവ് തടയയുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചു. ഇനി രാജ്യത്തേക്കുള്ള ചൈനീസ് ഉല്‍പന്നങ്ങളുടെ വരവ് വന്‍തോതില്‍ കുറയും. രൂപ മെച്ചപ്പെടുന്നതുവരെ എണ്ണ ഒഴികെയുള്ള ഭൂരിപക്ഷം ഉല്‍പന്നങ്ങളുടേയും ഇറക്കുതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

ഇറക്കുമതി വന്‍തോതില്‍ കൂടുകയും കയറ്റുമതി ഇടിയുകയും ചെയ്തതോടെയാണ് അറ്റകൈപ്രയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അവശ്യസാധനങ്ങളുടെ പട്ടിക തയ്യാറാക്കുകയും മറ്റുള്ളവയുടെ ഇറക്കുമതി തടയുകയും ചെയ്യും. പ്രധാനമായും അഞ്ചുതീരുമാനങ്ങളാണ് ഇന്നലെ ധനമന്ത്രാലയം പ്രഖ്യാപിച്ചത്.

നിര്‍മാണ കമ്പനികള്‍ക്ക് വിദേശ വാണിജ്യവായ്പ വാങ്ങാനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കും. ഉത്പാദന കമ്പനികള്‍ക്ക് 5 കോടി ഡോളര്‍ വരെ ഒരുവര്‍ഷത്തേക്ക് വിദേശവായ്പ വാങ്ങാന്‍ അനുമതി. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 20 ശതമാനം എന്ന പരിധി എടുത്തുകളയും. വിദേശത്ത് നിന്നുള്ള കടപ്പത്രങ്ങളായ മസാല ബോണ്ടുകള്‍ക്കുള്ള അഞ്ചു ശതമാനം നികുതി എടുത്തുകളയും. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ വഴി മസാല ബോണ്ടുകള്‍ ഇറക്കാന്‍ അനുമതി നല്‍കാനുമാണ് തീരൂമാനം. ഇതോടെ വിദേശവിനിമയത്തില്‍ മാറ്റം ഉണ്ടാക്കുകയും രൂപ ശക്തിപ്പെടുകയും ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.

You might also like

-