പണം ഇരട്ടിപ്പിക്കും സുന്ദരി അടിമാലിയിൽ പിടിയിൽ,തട്ടിയെടുത്തത് ഒരു കോടിയോളം

ഒരു പവൻ സ്വർണ്ണം നൽകിയാൽ ആറ് മാസം കൊണ്ട് ഇരട്ടി സ്വർണ്ണമോ, പണമോ നൽകാമെന്ന് പറഞ്ഞ് ഇവർ സ്വർണ്ണവും തട്ടിയെടുത്തതായും പരാതിയുണ്ട്.ഇത്തരത്തിൽ ഇവർ തട്ടിപ്പ്

0

അടിമാലി ; ഓൺ ലൈൻ വഴി
പണം ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തുമുങ്ങിയ യുവതിയെ അടിമാലി പോലീസ് പിടികൂടി , കോതമംഗലം പൈങ്ങോട്ടൂർ കോട്ടക്കുടി വീട്ടിൽ ഷമീറിന്റെ ഭാര്യാ സുറുമ (33 )ആണ്, പിടിയിലായത് . നിക്ഷേപിക്കുന്ന പണത്തിന് ഇരട്ടി തുക മടക്കി നൽകുമെന്ന വാഗ്ദാനം ചെയ്ത അടിമാലി സ്വദേശിയ യുവതിയിൽ നിന്നും പണത്തട്ടിയ കേസ്സിൽനാണ് ഇവർ അറസ്റ്റിലായത് .
പലരിരിൽ നിന്നും പണം തട്ടിയെടുത്തശേഷം പൈങ്ങോട്ടൂരിലെ വാടകവീട്ടിൽ നിന്നും മുങ്ങിയ ഇവർ കോതമംഗലം തൃക്കളത്തൂര് ഭാഗത്ത് ഒളിവിൽ താമസിച്ചുവരവെയാണ് അടിമാലി സ്റ്റേഷൻ ഓഫീസർ അനിൽ ജോർജിന്റെ നേതൃത്തത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലാവുന്നത് .ഓൺലൈൻ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചൽ ചുരുങ്ങിയ കാലയളവിൽ ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് .

കോട്ടയം എറണാകുളം ഇടുക്കി , കാസർകോട് ജില്ലകളിൽ ഇവർ സമാനരീതിയിൽ തട്ടിപ്പുനടത്തിയതായാണ് വിവരം അടിമാലി മേഖലയിൽ നിന്നും യുവതി ഏഴ് പേരിൽ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. മേഖലയിൽ കൂടുതൽ പേരിൽ നിന്നും ഇവർ പണം തട്ടിച്ചെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

2020 ഏപ്രിൽ മൂന്ന് കുട്ടികളോടൊപ്പം
അടിമാലിയിൽ എത്തിയ സുറുമി അടിമാലി മാപ്പാനി കാട്ട് കുന്നിൽ വാടകയ്ക്ക് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇപ്പോൾ ഇവർ എറണാകുളം ത്യക്കളത്തൂർ പള്ളിചിറങ്ങര ഭാഗത്ത് വാടകക്ക് താമസിക്കുന്നതിനിടെയാണ് അറസ്റ്റ്. അടിമാലി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അടിമാലിയിൽ താമസിക്കവെ ഇവർ അയൽവാസികളെയാണ് ആദ്യം കെണിയിൽപെടുത്തിയത്.ആദ്യം ചെറിയ തുകകൾ വാങ്ങി
ഇരട്ടിയായി തിരികെ കൊടുത്തു. പിന്നീട് പലരിൽ നിന്നായി വലിയ തുക കൈപറ്റിയ ശേഷം കഴിഞ്ഞ സെപ്റ്റംബർ 23-ന് അടിമാലിയിൽ നിന്നും മുങ്ങി. പിന്നീട് പലയിടത്തും മാറി മാറി താമസിച്ചു. ഭർത്താവ് ഗൾഫിലാണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതോടൊപ്പം ഒരു പവൻ സ്വർണ്ണം നൽകിയാൽ ആറ് മാസം കൊണ്ട് ഇരട്ടി സ്വർണ്ണമോ, പണമോ നൽകാമെന്ന് പറഞ്ഞ് ഇവർ സ്വർണ്ണവും തട്ടിയെടുത്തതായും പരാതിയുണ്ട്.ഇത്തരത്തിൽ ഇവർ തട്ടിപ്പ് നടത്തിയിരിക്കുന്നത് പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇവിടെ മൂന്നു പേരിൽ നിന്നായി 58 ലക്ഷം രൂപയും, ആറ് പവൻ സ്വർണ്ണവും തട്ടിയെടുത്തതിന് കേസുണ്ട്.

2017-ൽ കോട്ടയം താഴത്തങ്ങാടിയിൽ നിന്നും ആറ് പേരിൽ നിന്നും 25 ലക്ഷം തട്ടിയെടുത്തതിന് ഇവർക്കെതിരെ വേറേയും കേസുണ്ട്. 2015 ബന്ധുവിൽ നിന്നും 10 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ മുവാറ്റുപുഴ സ്റ്റേഷനിലും കേസുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, കാസർകോട്, മലപ്പുറം, ജില്ലകളിലായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അടിമാലിയിൽ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. എന്നാൽ പരാതിയുമായി രംഗത്ത് വന്നിട്ടില്ല. വാടകക്ക് താമസിക്കുന്നിടത്തെല്ലാം കുട്ടികളുമായാണ് താമസം. പിന്നീട് മുങ്ങുമ്പോൾ മുന്തിയ ഹോട്ടലുകളിൽ ആ ടംബര ജീവിതമാണ് ഇവർ നടത്തിയിരുന്നത്. പ്രതിയെ കോടതി റിമാൻറ് ചെയ്തു. സി.ഐക്ക് പുറമെ എസ്.ഐ. കെ.വി. ജോയി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഷ.പി.മങ്ങാട്ട്, ആൻസി, സ്മിത ലാൽ, ജൂനിയർ എസ്.ഐ. വി.വിദ്യ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

You might also like

-