കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ പണവും സ്വർണ്ണവു കണ്ടെടുത്തു

കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ഒന്‍പതാം പ്രതി ബാബുവിന്റെ കോണത്തുക്കുന്നിലെ വാടകവീട്ടില്‍ നിന്നാണ് ഇരുപത്തിമൂന്നര ലക്ഷം രൂപ കണ്ടെടുത്തത്. ബാങ്കിലെ വായ്പാ കുടിശികയായ ഏഴു ലക്ഷം രൂപ തിരിച്ചടച്ചതായും ബാബു മൊഴിനല്‍കി.

0

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ഒന്‍പതാം പ്രതിയുടെ വാടകവീട്ടില്‍ നിന്ന് ഇരുപത്തിമൂന്നു ലക്ഷം രൂപ കണ്ടെടുത്തു. ഇതിനു പുറമെ, ബാങ്ക് വായ്പ കുടിശികയായ ഏഴു ലക്ഷം രൂപ തിരിച്ചടച്ചതായും കണ്ടെത്തി. ഫലത്തില്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന പരാതിക്കാരന്‍റെ വാദം കള്ളമാണെന്ന് ഇതോടെ വ്യക്തമായി.കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ഒന്‍പതാം പ്രതി ബാബുവിന്റെ കോണത്തുക്കുന്നിലെ വാടകവീട്ടില്‍ നിന്നാണ് ഇരുപത്തിമൂന്നര ലക്ഷം രൂപ കണ്ടെടുത്തത്.

ബാങ്കിലെ വായ്പാ കുടിശികയായ ഏഴു ലക്ഷം രൂപ തിരിച്ചടച്ചതായും ബാബു മൊഴിനല്‍കി. ഇതിനു പുറമെ, മൂന്നു പവന്റെ ആഭരണങ്ങള്‍ വാങ്ങിയതും പിടിച്ചെടുത്തു. ബന്ധുവായ യുവാവിനും ഒരു ലക്ഷം രൂപ കടമായി കൊടുത്തതായും പ്രതി മൊഴിനല്‍കി. മുപ്പത്തിമൂന്നു ലക്ഷം രൂപയോളം കുഴല്‍പ്പണത്തില്‍ നിന്ന് ബാബുവിന് കിട്ടിയിരുന്നു. ഈ തുകയില്‍ ഇരുപത്തിമൂന്നര ലക്ഷം രൂപ, സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. ബാബു അറസ്റ്റിലായ ദിവസം വീട്ടില്‍ പരിശോധിച്ചെങ്കിലും ഈ പണം കിട്ടിയിരുന്നില്ല. സ്ഥലത്തിന് അഡ്വാന്‍സ് വാങ്ങിയ ഉടമ ബാബുവിന്റെ അറസ്റ്റ് അറിഞ്ഞ് പണം തിരിച്ചു വീട്ടില്‍ എത്തിക്കുകയായിരുന്നു.

കാറില്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന പരാതിക്കാരന്റെ മൊഴി കളവാണെന്ന് വ്യക്തമായി. പണത്തിന്റെ ഉടമയായ കോഴിക്കോട് സ്വദേശി ധര്‍മരാജനെ വീണ്ടും പൊലീസ് ചോദ്യംചെയ്യും. ഡ്രൈവര്‍ സംജീറിനേയും വീണ്ടും ചോദ്യംചെയ്യും. ഒളിവില്‍ കഴിയുന്ന അഞ്ചു പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. മുഹമ്മദ് അലി, രഞ്ജിത്, അബ്ദുല്‍ റഷീദ്, എഡ്വിൻ , സുജേഷ് എന്നിവര്‍ക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ്. കുഴല്‍പ്പണക്കേസില്‍ അറസ്റ്റിലായ പ്രതി മാര്‍ട്ടിന്റെ പക്കല്‍ നിന്ന് മറ്റൊരു കഞ്ചാവു കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് ഒരു പൊലീസുകാരനെ കൂടി സസ്പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ: വൈശാഖ്

You might also like

-