ഛത്തീസ്ഗഡില്‍ മാവോയിസ്റ് ആക്രമണം 13 ജവാന്‍മാരെ കാണാനില്ല

ഡിസ്ട്രിക്ട് റിസേര്‍വ് ഗരുഡ്(ഡിആര്‍ജി), സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, കോബ്ര സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

0

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 ജവാന്‍മാരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവസ്തി പറഞ്ഞു. അതേസമയം, ഏറ്റുമുട്ടലില്‍ 15 ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചോളം മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം സുക്മയിലെ വനമേഖലയായ മിന്‍പയിലാണ് ഉച്ചക്ക് 2.30ഓടെ ഏറ്റുമുട്ടലുണ്ടായത്. ചിന്തഗുഫ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മിന്‍പ വനമേഖലയില്‍ സുരക്ഷാ സേന നടത്തിയ പരിശോധനക്കിടെ ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഡിസ്ട്രിക്ട് റിസേര്‍വ് ഗരുഡ്(ഡിആര്‍ജി), സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, കോബ്ര സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

റായിപൂരില്‍ നിന്നും 450 കിലോ മീറ്റര്‍ അകലെയുള്ള കൊരജ്ഗുഡ മലനിരകള്‍ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് നേരെമാവോയിസ്റ്റുകൾ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ജവാന്‍മാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You might also like

-