ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്

0

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ടീസര്‍ പുറത്തു വിട്ടത്. മോഹന്‍ലാലിന്റെ കുസൃതികളും വികൃതിത്തരങ്ങളും നിറഞ്ഞതാകും സിനിമയെന്ന് ഉറപ്പിക്കുന്നതാണ് പുതിയ ടീസര്‍. അത്രമേല്‍ സരസമായിട്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ത്തെന്നെ സിനിമാ പ്രേമികള്‍ക്ക് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ ഇരട്ടിയായിരിക്കുകയാണ്.

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.

ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും

You might also like

-