നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റു
രാഷ്ട്രപതി ഭവനിൽ വൈകീട്ട് 7 മണിക്കായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. രണ്ടാമതായി രാജ്നാഥ് സിങാണ് സത്യപ്രതിജ്ഞ ചെയ്തത്
ഡൽഹി :രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി അധികാരമേറ്റു . രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു
. രാഷ്ട്രപതി ഭവനിൽ വൈകീട്ട് 7 മണിക്കായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. രണ്ടാമതായി രാജ്നാഥ് സിങാണ് സത്യപ്രതിജ്ഞ ചെയ്തത്. ശേഷം അമിത് ഷാ, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍, രാംവിലാസ് പാസ്വാന്‍, നരേന്ദ്ര സിങ് തോമര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞ ചെയ്ത കേന്ദ്ര മന്ത്രിമാർ
.രാജ് നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
ഡി വി സദാനന്ദ ഗൗഡ
നിർമ്മല സീതാരാമൻ
റാം വിലാസ് പാസ്വാൻ
നരേന്ദ്ര സിംഗ് തോമർ
രവിശങ്കർ പ്രസാദ്
ഹർസിമ്രത് കൗർ ബാദൽ
താവർ ചന്ദ് ഗെലോട്ട്
എസ് ജയശങ്കർ
രമേഷ് പൊഖ്റിയാൽ
അർജ്ജുൻ മുണ്ട
സ്മൃതി ഇറാനി
ഡോ . ഹർഷവർദ്ധൻ
പ്രകാശ് ജാവ്ദേക്കർ
പീയൂഷ് ഗോയൽ
ധർമ്മേന്ദ്ര പ്രധാൻ
മുക്താർ അബ്ബാസ് നഖ്വി
പ്രഹ്ലാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
അരവിന്ദ് സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
സന്തോഷ് ഗാംഗ്വാർ
റാവു ഇന്ദ്രജിത്ത് സിംഗ്
ശ്രീപദ് യെശോ നായിക്ക്
ജിതേന്ദ്ര സിംഗ്
കിരൺ റിജിജു
പ്രഹ്ലാദ് സിംഗ് പട്ടേൽ
ആർ കെ സിംഗ്
ഹർദ്ദീപ് സിംഗ് പുരി
മൻസൂക്ക് മാണ്ഡവ്യ
ഫഗൻ സിംഗ് കുലസ്തെ
അശ്വനി കുമാർ ചൗബെ
അർജ്ജുൻ മേഘ്വാൾ
വി കെ സിംഗ്
കൃഷ്ണ പാൽ ഗുർജാർ
ദാദാറാവു പാട്ടീൽ
കിഷൻ റെഡ്ഡി
പുരുഷോത്തം റൂപാല
രാം ദാസ് അതാവാലെ
സാധ്വി നിരജ്ഞൻ ജ്യോതി
ബാബുൽ സുപ്രിയോ
സഞ്ജീവ് ബല്യാൻ
സഞ്ജയ് ദോത്രേ
അനുരാഗ് ഠാക്കൂർ
സുരേഷ് അംഗാഡി
നിത്യാനന്ദ് റായ്
രത്തൻ ലാൽ ഖട്ടാരിയ
വി മുരളീധരൻ
രേണുക സിംഗ് ശാരുത
സോം പ്രകാശ്
രാമേശ്വർ തേലി
പ്രതാപ് ചന്ദ്ര സാരംഗി
കൈലാഷ് ചൗധരി
ദേബശ്രീ ചൗധരി
ബിംസ്ടെക് രാഷ്ട്രത്തലവന്മാരടക്കം 6000 പേർ ചടങ്ങിന് സാക്ഷിയാകാനെത്തി. ബിംസ് ടെക് രാഷ്ട്രത്തലവൻമാർക്ക് പുറമെ രാഷ്ട്രീയം, വ്യവസായം, കായികം, സിനിമ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രമുഖർ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിക്കാനെത്തി. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്.