മോദിയുടെ രണ്ടാമൂഴത്തിൽ കേന്ദ്രമന്ത്രിമാരുടെ പട്ടികയായി.

നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രവിശങ്കർ പ്രസാദ്, അ‍ജുൻ മേഖ്‍വാൾ എന്നിവർ മന്ത്രിമാരായി തുടരുമെന്ന് തീരുമാനമായി.

0

ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിൽ കേന്ദ്രമന്ത്രിമാരുടെ പട്ടികയായി. ദില്ലിയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രവിശങ്കർ പ്രസാദ്, അ‍ജുൻ മേഖ്‍വാൾ എന്നിവർ മന്ത്രിമാരായി തുടരുമെന്ന് തീരുമാനമായി. രാഹുലിനെ തട്ടകത്തിൽ തറ പറ്റിച്ച സ്മൃതി ഇറാനിക്കും മികച്ച വകുപ്പ് കിട്ടും. അമിത് ഷാ മന്ത്രിസഭയിലേക്കില്ല. ബിജെപി ദേശീയ അധ്യക്ഷനായി തുടരും.

മോദി – ജയ്‍റ്റ്‍ലി കൂടിക്കാഴ്ച

അതേസമയം, പുതിയ മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദി മുൻ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയെ കണ്ടു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അരുൺ ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയിൽ നിന്ന് പിൻമാറിയത്. തൽക്കാലം ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. തൽക്കാലം ജയ്‍റ്റ്‍ലി മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഒരു നല്ല വകുപ്പ് നൽകുകയും ചെയ്യാമെന്നാകും മോദി ജയ്‍റ്റ്‍ലിക്ക് മുന്നിൽ വയ്ക്കുന്ന വാഗ്ദാനം. മന്ത്രിസഭയിൽ തുടരണം എന്നാവശ്യപ്പെട്ട് പീയുഷ് ഗോയലും അരുൺ ജെയ്റ്റ്ലിയെ കണ്ടു. എന്നാൽ ജെയ്റ്റ്‍ലിയുടെ തീരുമാനം എന്താണെന്ന സൂചനകൾ പുറത്തുവന്നിട്ടില്ല.

You might also like

-