രാം ലീല മൈതാനത്ത് മോദിയുടെ പരിപാടി രാജ്ഘട്ടിലെ കോൺഗ്രസ്സ് പ്രതിഷേധ പരിപാടിക്ക് അനുമതിയില്ല , തിങ്കളാഴ്ചത്തേക്ക് മാറ്റി
നാളെ രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ധർണയിൽ പങ്കെടുക്കുമെന്നായിരുന്നുകോൺഗ്രസ്സ് വക്താക്കൾ അറിയിച്ചിരുന്നത് .
ഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ രാജ്ഘട്ടിൽ നടത്താനിരുന്ന കോൺഗ്രസ് ധർണയ്ക്ക് കേന്ദ്ര സർക്കാർ അനുമതിനിക്ഷേധിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി രാം ലീല മൈതാനത്ത് നടക്കുന്നതിനാലാണ് കോൺഗ്രസിന്റെ പ്രതിഷേധസമരത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ പ്രതിഷേധ പരിപാടി തിങ്കളാഴ്ചത്തേക്ക് മാറ്റി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ആളിക്കത്തുമ്പോൾ കോൺഗ്രസ് മുതിർന്ന നേതാക്കൾ സമര രാഗത്തുനിന്നും വിട്ടുനിന്നു കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ എവിടെ? എന്ന് വിമർശനം ഉയർന്നിരുന്നു. ദക്ഷിണ കൊറിയയിൽ സന്ദർശനത്തിലായിരുന്ന രാഹുൽ ഗാന്ധി സന്ദർശനം നിർത്തിവച്ച് മടങ്ങിവരേണ്ടതായിരുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു. രാഹുൽ ഗാന്ധിക്ക് പകരമായി സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയായിരുന്നു സമരത്തിനൊപ്പം ഉണ്ടായിരുന്നത്.കൊറിയൻ സന്ദർശനം കഴിഞ്ഞ് രാഹുൽ ഗാന്ധി സമരമുഖത്തേക്ക് എത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നാളെ രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ധർണയിൽ പങ്കെടുക്കുമെന്നായിരുന്നുകോൺഗ്രസ്സ് വക്താക്കൾ അറിയിച്ചിരുന്നത് .