ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കാൻ ധാരണ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരതര്‍ക്കം തീര്‍ക്കാന്‍ ഇരുരാജ്യങ്ങളുടെയും വാണിജ്യ മന്ത്രിമാരുടെ യോഗം എത്രയും വേഗം വിളിച്ചു കൂട്ടാനാണ് തീരുമാനം. ജൂണ്‍ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചിരുന്നു

0

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം തീര്‍ക്കാന്‍ ധാരണ. ജി-20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉച്ചകോടി ഇന്ന് സമാപിക്കും.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരതര്‍ക്കം തീര്‍ക്കാന്‍ ഇരുരാജ്യങ്ങളുടെയും വാണിജ്യ മന്ത്രിമാരുടെ യോഗം എത്രയും വേഗം വിളിച്ചു കൂട്ടാനാണ് തീരുമാനം. ജൂണ്‍ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യ അമേരിക്കയില്‍നിന്നുള്ള 28 ഇനം ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ജപ്പാനില്‌ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ട്രംപു മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയുമായി വലിയ വ്യാപാര ഇടപാട് ഉണ്ടാകുമെന്നും വലിയ പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. വ്യാപാര, പ്രതിരോധ, സുരക്ഷാ വിഷങ്ങയങ്ങൾ ട്രംപുമായി ചർച്ച ചെയ്തതായി മോദിയും വ്യക്തമാക്കി. മോദി രണ്ടാം തവണ അധികാരമേറ്റ ശേഷം ട്രംപുമായി നടത്തുന്ന ആദ്യ ചർച്ചയാണിത്. ഇറാൻ വിഷയം , 5 ജി കമ്മ്യൂണിക്കേഷൻ ശൃംഖല, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നെന്നാണ് സൂചന.

You might also like

-