പതിനേഴാം വയസില്‍ വീട് വിട്ടു. വിദ്യാഭ്യാസമാകട്ടെ പത്താം തരം വരെ മാത്രമെന്നും മോദി :പഴയ അഭിമുഖം സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാകുന്നു.

ന്യൂസ് നേഷന്‍ എന്ന സ്വകാര്യ ഹിന്ദി ചാനലിലെ മോദിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ തീര്‍ക്കുമ്പോഴാണ് ചിലര്‍ പഴയ അഭിമുഖങ്ങള്‍ വീണ്ടും കുത്തിപൊക്കിയിരിക്കുന്നത്.

0

സ്വകാര്യ ഹിന്ദി ചാനലിലെ മോദിയുടെ അഭിമുഖം മണ്ടത്തരമായതിന് പിന്നാലെ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്ന പഴയ അഭിമുഖം സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാകുന്നു.

കംപ്യൂട്ടര്‍ ഉപയോഗിക്കുമെന്ന് പറയുന്നതിനൊപ്പമാണ് പത്താം ക്ലാസില്‍ പഠനം നിറുത്തിയെന്ന് മോദി സമ്മതിക്കുന്നത്.

ന്യൂസ് നേഷന്‍ എന്ന സ്വകാര്യ ഹിന്ദി ചാനലിലെ മോദിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ തീര്‍ക്കുമ്പോഴാണ് ചിലര്‍ പഴയ അഭിമുഖങ്ങള്‍ വീണ്ടും കുത്തിപൊക്കിയിരിക്കുന്നത്.

അതില്‍ ഏറ്റവും ശ്രദ്ധേയം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നല്‍കിയ അഭിമുഖത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ്. കംപ്യൂട്ടര്‍ ഉപയോഗത്തെക്കുറിച്ചും മോദിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുമാണ് ചോദ്യം.

പതിനേഴാം വയസില്‍ വീട് വിട്ടു. വിദ്യാഭ്യാസമാകട്ടെ പത്താം തരം വരെ മാത്രമെന്നും മോദി സമ്മതിക്കുന്നു.

ഡിഗ്രി വിദ്യാഭ്യാസമുണ്ടെന്ന് നാമനിര്‍ദേശപത്രികയില്‍ അവകാശപ്പെടുന്ന മോദി അവസാനം സത്യം പറഞ്ഞെന്ന് ചിലര്‍ സോഷ്യല്‍ മീഡിയില്‍ എഴുതുന്നു.

മേഘ സിദ്ധാന്തവും, 80 കളില്‍ തന്നെ ഡിജിറ്റല്‍ ക്യാമറയും ,ഈ മെയിലും ഉപയോഗിച്ചിരുന്നുവെന്ന വാദവുമൊക്കെ സോഷ്യല്‍ മീഡിയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നു.

അഭിമുഖത്തിലൂടെ കവിത എഴുതുന്നുവെന്ന് അറിയിക്കാന്‍ നടത്തിയ ശ്രമവും അബദ്ധമായി. കവിതയെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യം മുന്‍കൂട്ടി എഴുതിയ തയ്യാറാക്കിയ പേപ്പറും കവിതയോട് ഒപ്പം ചാനല്‍ സംപ്രേഷണം ചെയ്തത് സോഷ്യല്‍മീഡിയില്‍ ചിരി പടര്‍ത്തുന്നു.

You might also like

-