ലോക് ടൗൺ തുടരുമോ ? രാഷ്ട്രം ഇനി എങ്ങോട്ട് ? പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധനചെയ്യും
രാത്രി എട്ട് മണിക്കാണ് നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ ചർച്ച നടത്തിയിരുന്നു. അതിനെ തുടർന്നാണ് തീരുമാനം
മേരെ പ്യാരി ദേശവാസിയോ…..
ഡൽഹി: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ലോക് ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മേദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ ചർച്ച നടത്തിയിരുന്നു. അതിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിമാരുമായി വൈകിട്ട് 3ന് ആരംഭിച്ച വിഡിയോ കോണ്‍ഫറന്‍സ് രാത്രി ഒൻപതോടെയാണ് അവസാനിച്ചത്.കോവിഡ് പടരുന്ന സാഹചര്യത്തിൽ ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി നൽകിയത്.ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാരം നൽകും. ഇളവ് സംബന്ധിടച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നൽകിയിട്ടുണ്ട്.
will be addressing the nation at 8 PM this evening.