ഗുജറാത്തില്‍ നരേന്ദ്ര മോദി ചായ വിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാകുന്നു

നിലവില്‍ ഒരു ഗ്ലാസ് കവര്‍ ഉപയോഗിച്ച് സ്റ്റാളിനെ സംരക്ഷിക്കും. കൂടാതെ, ചായക്കടയുടെ രൂപമോ അവസ്ഥയോ മാറ്റാന്‍ പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

0

ഇന്ത്യൻ പ്രദാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന പീടിക ഇനി വിനോദ സഞ്ചാര കേന്ദ്രമാക്കും നരേന്ദ്ര മോദി കുട്ടിക്കാലത്ത് ചായ വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ഗുജറാത്തിലെ വഡ്‌നഗറില്‍ സ്ഥിതി ചെയ്യുന്ന ചായക്കടയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ടൂറിസം മന്ത്രാലയം പദ്ധതിയിടുന്നത്.

കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ കഴിഞ്ഞ ദിവസം വഡ്‌നഗര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹം സ്ഥലം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനത്തിലെത്തിയത്. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയതിനുശേഷവും ചായക്കടയുടെ തനിമ അതേപടി നിലനിര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഒരു ഗ്ലാസ് കവര്‍ ഉപയോഗിച്ച് സ്റ്റാളിനെ സംരക്ഷിക്കും. കൂടാതെ, ചായക്കടയുടെ രൂപമോ അവസ്ഥയോ മാറ്റാന്‍ പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഒരു സാധാരണക്കാരനായ ചായ വില്‍പ്പനക്കാരന്‍ എങ്ങനെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിത്തീര്‍ന്നതെന്നും ചരിത്രം കുടിയ്കും ഈ വിനോദസഞ്ചാരകേന്ദ്രം

You might also like

-