പ്രധാന മന്ത്രി ഇന്ന് ശ്രീലങ്കയില്‍; ഭീകരാക്രമണം നടന്ന പള്ളി സന്ദര്‍ശിക്കും

നരേന്ദ്ര മോദിസന്ദര്‍ശിക്കുന്ന രണ്ടാമത്തെ വിദേശരാജ്യമാണ് ശ്രീലങ്ക. ശനിയാഴ്ച മാലിദ്വീപിലെത്തിയ മോദി അവിടെ നിന്നും ഇന്നു രാവിലെയാണ് ശ്രീലങ്കയിലേക്ക് പുറപ്പെട്ടത്. 11 മണിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും വഹിച്ചുള്ള പ്രത്യേക വിമാനം കൊളംബോ വിമാനത്തിവളത്തില്‍ ലാന്‍ഡ് ചെയ്യും. വൈകിട്ട് ശ്രീലങ്കയില്‍ നിന്നും മടങ്ങും.

0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തും. രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നരേന്ദ്ര മോദിസന്ദര്‍ശിക്കുന്ന രണ്ടാമത്തെ വിദേശരാജ്യമാണ് ശ്രീലങ്ക. ശനിയാഴ്ച മാലിദ്വീപിലെത്തിയ മോദി അവിടെ നിന്നും ഇന്നു രാവിലെയാണ് ശ്രീലങ്കയിലേക്ക് പുറപ്പെട്ടത്. 11 മണിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും വഹിച്ചുള്ള പ്രത്യേക വിമാനം കൊളംബോ വിമാനത്തിവളത്തില്‍ ലാന്‍ഡ് ചെയ്യും. വൈകിട്ട് ശ്രീലങ്കയില്‍ നിന്നും മടങ്ങും.

ശ്രീലങ്കയിൽ ഈസ്റ്റർ ദിന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു നരേന്ദ്ര മോദി വീഡിയോ  share


ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്സെ, ടിഎന്‍എ നേതാവ് ആര്‍. സംബന്ധന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. അടുത്തിടെ ഭീകരാക്രമണം നടന്ന പള്ളിയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. പരമോന്നത ബഹുമതിയായ ‘റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍’ നല്‍കിയാണ് മാലദ്വീപ് മോദിയെ ആദരിച്ചത്.

You might also like

-