മോദി വിളക്ക് തെളിയിക്കാന്‍ പറഞ്ഞത് കേട്ട് ആരും സ്വന്തം വീടിന് തീവെക്കില്ലെന്ന് :സഞ്ജയ് റാവത്ത്
''ജനതാ കര്‍ഫ്യൂ ദിനത്തില്‍ ജനങ്ങളോട് മോദി കയ്യടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് അവര്‍ റോഡുകളില്‍ ഇറങ്ങി ചെണ്ട കൊട്ടി അത് 'അനുസരിച്ചു'. ഇപ്പോഴിതാ ദീപം തെളിയിക്കാനുള്ള മോദിയുടെ ആഹ്വാനം കേട്ട് ആരും സ്വന്തം വീടിന് തീയിടാതിരുന്നാല്‍ മതിയായിരുന്നു.
ഡൽഹി :ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണച്ച് ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മോദി വിളക്ക് തെളിയിക്കാന്‍ പറഞ്ഞത് കേട്ട് ആരും സ്വന്തം വീടിന് തീവെക്കില്ലെന്ന് പ്രത്യാശിക്കാമെന്നാണ് സഞ്ജയ് റാവത്തിന്റെ പരിഹാസം.”ജനതാ കര്‍ഫ്യൂ ദിനത്തില്‍ ജനങ്ങളോട് മോദി കയ്യടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് അവര്‍ റോഡുകളില്‍ ഇറങ്ങി ചെണ്ട കൊട്ടി അത് ‘അനുസരിച്ചു’. ഇപ്പോഴിതാ ദീപം തെളിയിക്കാനുള്ള മോദിയുടെ ആഹ്വാനം കേട്ട് ആരും സ്വന്തം വീടിന് തീയിടാതിരുന്നാല്‍ മതിയായിരുന്നു. സര്‍, ഞങ്ങള്‍ വിളക്ക് തെളിയിക്കാം, പക്ഷേ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് കൂടി ദയവായി ഞങ്ങളോട് പറയണം”. സഞ്ജയ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളക്ക് തെളിയിക്കല്‍ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ്. മോദിയുടെ ആഹ്വാനം വെറും മണ്ടത്തരമാണെന്നും മന്ത്രി തുറന്നടിച്ചു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം ഞായറാഴ്ച വിളക്കും മെഴുകുതിരിയും കത്തിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കൊറോണയുടെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. റോഡുകളില്‍ ആരും ഒത്തുകൂടരുതെന്നും കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു