വോട്ടെണ്ണാൻ നാല് ദിനം ഞെഞ്ചിടിപ്പ് അകറ്റാൻ ; തപസ്സുമായി മോദി ഗുഹയിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ വെറും നാല് ദിനം മാത്രം ബാക്കിനിൽക്കെ ഗുഹയിൽ കഠിന തപസ്സിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ കേദാർനാഥിലെ ഗുഹയിലാണ് മോദി തപസ്അനുഷ്ഠിക്കുന്നത്

0

കേദാര്‍നാഥ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ വെറും നാല് ദിനം മാത്രം ബാക്കിനിൽക്കെ ഗുഹയിൽ കഠിന തപസ്സിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ കേദാർനാഥിലെ ഗുഹയിലാണ് മോദി തപസ്അനുഷ്ഠിക്കുന്നത്.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയിരുന്നു. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ചാണ് കേദാർനാഥ് ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയത്. അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചു. ശേഷം ഗുഹയിലെത്തി കാവി വസ്ത്രത്തില്‍ തപസ്സ് ആരംഭിച്ചു

ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. മാധ്യമങ്ങളുടെ ആവശ്യപ്രകാരമാണ് മോദിയുടെ ദൃശ്യങ്ങളെടുക്കാൻ അനുവദിച്ചതെന്നും ഏകാന്ത ധ്യാനം തുടങ്ങിയാൽ പിന്നെ ആരെയും ഗുഹയ്ക്ക് പരിസരത്തേക്ക് പോകാൻ അനുവദിക്കില്ലെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ അറിയിക്കുന്നു. കേദാര്‍നാഥിലെ സന്ദര്‍ശനം കഴിഞ്ഞാൽ നാളെ ബദ്രിനാഥിലേക്ക് തിരിക്കും.

.

You might also like

-