മോദി; മോദി 30000 കോടി സൈന്യത്തില്‍ നിന്ന് മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി: രാഹുല്‍

0

ഡൽഹി :കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ഭരണനേട്ടം എണ്ണിപ്പറഞ്ഞും ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. കോണ്‍ഗ്രസ് മുക്തഭാരതം ഗാന്ധിജിയാണ് ആവശ്യപ്പെട്ടത്. ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് അപമാനിച്ചു. റഫാല്‍ വിഷയത്തില്‍ നുണ പറയുന്ന കോണ്‍ഗ്രസിന് വ്യോമസേന ശക്തിപ്പെടണമെന്ന് ആഗ്രഹമില്ലെന്നും മോദി പറഞ്ഞു. മോദിക്കെതിരെ ഉടന്‍ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി; മോദി 30000 കോടി സൈന്യത്തില്‍ നിന്ന് മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയെന്ന് രാഹുല്‍

ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മോദി. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെ ഇടത് സര്‍ക്കാരിനെ അടക്കം പിരിച്ച് വിട്ട ചരിത്രമുണ്ട്. സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കോണ്‍ഗ്രസ് നേതൃത്വം അപമാനിച്ചു. ആസൂത്രണ കമ്മീഷനിലുള്ളത് കോമാളിക്കൂട്ടമാണെന്ന് ആക്ഷേപിച്ചു. തന്നെ വിമര്‍ശിക്കാം, എന്നാല്‍ രാജ്യത്തെ അരുതെന്നും മോദി പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച മോദി, ഇടനിലക്കാരനില്ലാതെ കോണ്‍ഗ്രസ് ഒരു പ്രതിരോധ കരാര്‍ പോലും യഥാര്‍ത്ഥ്യമാക്കിയിട്ടില്ലെന്നും പറഞ്ഞു.30000 കോടിയുടെ റഫാല്‍‌ കരാര്‍ സൈന്യത്തില്‍ നിന്ന് മോഷ്ടിച്ച് പ്രധാനമന്ത്രി അനില്‍ അംബാനിക്ക് നല്‍കിയെന്നാണ് താന്‍ പറഞ്ഞതെന്നും അത് ഓര്‍ത്ത് വെക്കണം എന്നുമായിരുന്നു രാഹുലിന്‍റെ മറുപടി. തന്‍റെ സര്‍ക്കാര്‍ അഴിമതി മുക്തമാണെന്ന് അവകാശപ്പെട്ട മോദി ജി.എസ്.ടിയും സാമ്പത്തിക സംവരണവും നേട്ടമായി ഉയര്‍ത്തിക്കാട്ടി.

You might also like

-