ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വത്തെ ദുർബലപ്പെടുത്തുന്ന മതത്തെ പൗരത്വവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ നടപടിയാണ് പൗരത്വ ബിൽലോകരാജ്യങ്ങൾ ഇന്ത്യക്കെതിരെ ശബ്ദിക്കണമെന്ന് ന്യൂയോർക്ക് ടൈംസ്,
"ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വത്തെ ദുർബലപ്പെടുത്തുന്ന മതത്തെ പൗരത്വവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ നടപടിയാണ് പൗരത്വ ബിൽ. ഒരുകാലത്ത് ആധിപത്യം പുലർത്തിയിരുന്ന കോൺഗ്രസ് പാർട്ടി അംഗങ്ങൾ ഉൾപ്പെടെ ചില അമുസ്‌ലിം ഇന്ത്യൻ ലിബറലുകൾ പ്രതിഷേധത്തിൽ പങ്കുചേർന്നു. മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്നും സർക്കാരുകളിൽ നിന്നും ഈ നിയമം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് പൗരത്വ ബില്ലിനെ “
Modi Makes His Bigotry Even Clearer
വാഷിങ്ടൺ :വാഷിങ്ടൺ :ഇന്ത്യ നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതികെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജികൾ നിരസിക്കപ്പെട്ടാൽ ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും അതിനെതിരെ ശബ്ദമുയർത്തണമെന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം. പത്രത്തിന്റെ എഡിറ്റോറിയലിൽ, നിയമം വിവേചനപരവും ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയുമായതിനാലാണ് ഇത് വേണ്ടതെന്ന് വ്യക്തമാക്കുന്നു. മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ മുസ്ലിം പൗരന്മാർക്ക് പൗരത്വം നിഷേധിക്കുന്ന നിയമം പക്ഷെ, മുസ്ലിം ന്യൂനപക്ഷമായ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ കാര്യത്തിൽ മൗനം അവലംബിക്കുന്നതായി എഡിറ്റോറിയൽ പറയുന്നു..80 ശതമാനത്തോളം വരുന്ന ഹിന്ദു ജനതയെ അണിനിരത്തി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നിയമത്തിലൂടെ മോദിയും ഉറ്റ അനുയായിയുമായ അമിത് ഷായും ലക്ഷ്യമിടുന്നത്. അതിനായി മുസ്ലീങ്ങളെ പാർശ്വത്കരിക്കാനാണ് നീക്കമെന്നും പത്രം പറയുന്നു.
ആസാമിൽ പൗരത്വ രെജിസ്റ്റർ നടപ്പാക്കിയതോടെ 20 ലക്ഷത്തോളം വരുന്ന മുസ്ലിങ്ങൾ ഇപ്പോൾ രാജ്യമില്ലാത്തവരായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ജനിച്ചു വളർന്നവർ ഇപ്പോൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നു ചേർന്നിരിക്കുന്നു. അത് സാധിക്കാത്തവർക്കായി പ്രത്യേക ക്യാംപുകൾ ഒരുങ്ങുകയാണ്.കഴിഞ്ഞ ആഗസ്റ്റ് മുതൽ കാശ്മീർ ഒറ്റപ്പെട്ട നിലയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം നിരോധിച്ച രാജ്യമായി ഇന്ത്യ മാറിയതായും ന്യൂയോർക് ടൈംസ് പറയുന്നു.
The citizenship bill was the first action that linked religion to citizenship, undermining a fundamental tenet of India’s democracy. Some non-Muslim Indian liberals, including members of the once-dominant Congress Party, have joined in the protests. The law has also drawn sharp criticism from human rights groups and governments. The Office of the United Nations High Commissioner for Human Rights called the citizenship bill “fundamentally discriminatory,” and the United States State Department issued a statement urging India to “protect the rights of its religious minorities in keeping with India’s Constitution and democratic values.” Alas, that would be far more credible if the Trump administration was treating undocumented immigrants in keeping with America’s democratic values.
Mr. Modi’s hold on power remains firm, but the protests at home and abroad have demonstrated limits to how far Indians will allow him to go in pursuit of his Hindu-nationalist agenda. The citizenship bill might still be blocked in the Indian Supreme Court, which begins hearings on it in January. But if it is not, all democratic nations need to speak out against a law, and a national policy, that is patently discriminatory and a threat to India’s democracy.
“ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വത്തെ ദുർബലപ്പെടുത്തുന്ന മതത്തെ പൗരത്വവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ നടപടിയാണ് പൗരത്വ ബിൽ. ഒരുകാലത്ത് ആധിപത്യം പുലർത്തിയിരുന്ന കോൺഗ്രസ് പാർട്ടി അംഗങ്ങൾ ഉൾപ്പെടെ ചില അമുസ്‌ലിം ഇന്ത്യൻ ലിബറലുകൾ പ്രതിഷേധത്തിൽ പങ്കുചേർന്നു. മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്നും സർക്കാരുകളിൽ നിന്നും ഈ നിയമം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് പൗരത്വ ബില്ലിനെ “അടിസ്ഥാനപരമായി വിവേചനപരമാണ്” എന്ന് വിളിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് “ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും പാലിച്ച് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ” ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു. അയ്യോ, അമേരിക്കയുടെ ജനാധിപത്യ മൂല്യങ്ങൾക്കനുസൃതമായി രേഖപ്പെടുത്താത്ത കുടിയേറ്റക്കാരോട് ട്രംപ് ഭരണകൂടം പെരുമാറുകയാണെങ്കിൽ അത് കൂടുതൽ വിശ്വസനീയമായിരിക്കും.
മോദിയുടെ അധികാരത്തിൽ ഉറച്ചുനിൽക്കുന്നു, എന്നാൽ സ്വദേശത്തും വിദേശത്തുമുള്ള പ്രതിഷേധം അദ്ദേഹത്തിന്റെ ഹിന്ദു-ദേശീയ അജണ്ട പിന്തുടരാൻ ഇന്ത്യക്കാരെ എത്രത്തോളം അനുവദിക്കും എന്നതിന്റെ പരിധി തെളിയിച്ചിട്ടുണ്ട്. ജനുവരിയിൽ വാദം കേൾക്കുന്ന ഇന്ത്യൻ സുപ്രീം കോടതിയിൽ പൗരത്വ ബിൽ ഇപ്പോഴും തടഞ്ഞേക്കാം. അങ്ങനെയല്ലെങ്കിൽ, എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളും ഒരു നിയമത്തിനും ദേശീയ നയത്തിനും എതിരെ സംസാരിക്കേണ്ടതുണ്ട്, അത് തികച്ചും വിവേചനപരവും ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയുമാണ്”
2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ മോദി സര്‍ക്കാര്‍ പടിപടിയായി നടപ്പാക്കി വരുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ പൗരത്വ നിയമത്തിന്റെ വരവോടെ വലിയ പ്രതിഷേധം പടര്‍ന്നിരിക്കുകയാണെന്ന് പത്രം പറയുന്നു. ഒറ്റനോട്ടത്തില്‍ യാതൊരു പ്രശ്‌നവും തോന്നാത്തതാണ് പൗരത്വഭേദഗതി നിയമം. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന നിയമഭേദഗതി. പക്ഷെ ഇതിലെ പിശാച് ഒളിഞ്ഞിരിക്കുന്നത് രണ്ട് വിഷയങ്ങളിലാണ്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതസ്ഥര്‍ക്ക് മാത്രമാണ് ഈ ഭേദഗതി പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരമുളളത്. കൂടാതെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മാത്രമാണ് പരിഗണിക്കുന്നതും.
മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആയിരകണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കി. പതിനായിരക്കണക്കിന് പേർക്ക് പലായനം ചെയേണ്ടതായും വന്നു. മോദി അധികാരത്തിൽ തുടരുന്നുവെങ്കിലും ഇന്ത്യയിലും പുറത്തും പടരുന്ന പ്രതിഷേധങ്ങൾ കാര്യങ്ങൾ അദ്ദേഹത്തിന് അത്ര സുഗമമാക്കില്ലെന്ന മുന്നറിയിപ്പോടെയാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.