ഇന്ത്യയുടെ സൈനികരുടെ ധീരത ലോകത്തിന് ബോധ്യപ്പെട്ടെന്ന് നരേന്ദ്രമോദി
അവരുടെ പരിശീലനം എന്താണ്, അവരുടെ ത്യാഗം എന്നിവയെ കുറിച്ചെല്ലാം ലോകം അറിയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ധീരത രാജ്യത്തെ യുവാക്കൾക്കും പ്രചോദനമാണ്
ലഡാക്ക്: ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന് ബോധ്യപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സംഘർഷത്തിൽ പരിക്കേറ്റ ജവാൻമാരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇന്ത്യയിലെ ധീരരായ സൈനികരെ ലോകം കാണാൻ ആഗ്രഹിക്കുന്നു. അവരുടെ പരിശീലനം എന്താണ്, അവരുടെ ത്യാഗം എന്നിവയെ കുറിച്ചെല്ലാം ലോകം അറിയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ധീരത രാജ്യത്തെ യുവാക്കൾക്കും പ്രചോദനമാണ്. തലമുറകളോളം നിങ്ങളുടെ ധീരത ഓർമിക്കും മോദി പറഞ്ഞു.
നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയാനാണ് ഞാനെത്തിയത്. വലിയ ഊര്‍ജവും കൊണ്ടാണ് താന്‍ ഇവിടെനിന്നും മടങ്ങുന്നത്. ഇന്ത്യ സ്വയംപര്യാപ്തമാവും. ഒരു ലോകശക്തിക്ക് മുന്നിലും നാം തലകുനിച്ചിട്ടില്ല. ഒരിക്കലും തലകുനിക്കുകയുമില്ല. നിങ്ങളെ പോലെയുള്ള ധീരയോദ്ധാക്കളുള്ളതിനാലാണ് എനിക്ക് ഇങ്ങനെ പറയാന്‍ സാധിക്കുന്നത്. നിങ്ങളെ ആദരിക്കുന്നതിനൊപ്പം ധീരരായ നിങ്ങള്‍ക്ക് ജന്മംനല്‍കിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നു. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ-ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പില്ലാതെ ലഡാക്ക് സന്ദർശിച്ചത്.സംയുക്ത സൈനിക മേധാവി ബിബിൻ റാവത്ത്, കരസേന മേധാവി എം.എം. നരവനെ എന്നിവർക്കൊപ്പമാണ് അദ്ദേഹം ലേയിലെ നിമുവിലെ സൈനിക വിമാനത്താവളത്തിലെത്തിയത്.