ദാ പോയി ദാ വന്നു ഹണി ട്രാപ്പിൽ വ്യാപാരിയുടെ പണം തട്ടിയെടുത്ത അഭിഭാഷകന് ജാമ്യം, കൂട്ടുപ്രതികളെ റിമാൻഡ് ചെയ്തു

പ്രതികൾക്കെതിരെ ഐപിസി 420 ,364 A 364 ,120 B 382 എ 384 419 വകുപ്പുകൾ പ്രകരം മാണ് പോലീസ് കേസ്സെടുത്തത് ഇതുപ്രകാരമുള്ള റിമാൻഡ് റിപ്പോർട്ട് കോടതി മുന്പാകെ സമർപ്പിച്ചെങ്കിലും അഭിഭാഷകന് മാത്രം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു .സുപ്രിം കോടതി നിർദേശം പ്രകാരം പത്തുവര്ഷത്തിനു മുകളിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തട്ടുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ പാടുള്ളതല്ല

0

ദേവികുളം : ഹണി ട്രാപ്പിലൂടെ വ്യാപാരിയിൽ നിന്നും പണത്തട്ടിയ സംഘത്തിലെ അഭിഭാഷകന് ജാമ്യം ദേവികുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് അതേസമയം കേസിലെ മറ്റു മുന്ന് പ്രതികൾക്കും കോടതി ജാമ്യം നൽകിയില്ല കേസിലെ ഒന്നാം പ്രതി വെള്ളത്തൂവൽ കത്തിപ്പാറ, കുയിലുമല ഭാഗത്ത് പഴക്കാളിയിൽ ജോയിയുടെ ഭാര്യ ലതാദേവി (32 വയസ്)മന്നാംകണ്ടം പടിക്കപ്പ് ഭാഗത്ത് ചവറ്റുകുഴിയിൽ ഷൈജൻ (43വയസ്), മന്നാംകണ്ടം പടിക്കപ്പ് ഭാഗത്ത് തട്ടായത്ത് വീട്ടിൽ ഷമീർ എന്നു വിളിക്കുന്ന മുഹമ്മദ് അലിയാർ (38 വയസ്) എന്നിവരെ ദേവികുളം മജിസ്‌ട്രേറ്റ് ബി എസ് ആനന്ദ് പതിനാലുദിവസത്തേക്ക് റിമാന്റ് ചെയ്യ്തു .

പ്രതികൾക്കെതിരെ ഐപിസി 420 ,364 A 364 ,120 B 382 എ 384 419 വകുപ്പുകൾ പ്രകരം മാണ് പോലീസ് കേസ്സെടുത്തത് ഇതുപ്രകാരമുള്ള റിമാൻഡ് റിപ്പോർട്ട് കോടതി മുന്പാകെ സമർപ്പിച്ചെങ്കിലും അഭിഭാഷകന് മാത്രം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു .സുപ്രിം കോടതി നിർദേശം പ്രകാരം ഏഴു വര്ഷത്തിനു മുകളിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തട്ടുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ പാടുള്ളതല്ല പോലീസ് ചുമത്തിയിട്ടുള്ള രണ്ടു വകുപ്പുകൾ പത്തുവര്ഷത്തിന് മേൽ ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യമാണ് .

വ്യാപാരി കേസുമായി മുന്നോട്ടു വന്ന സാഹചര്യത്തിൽ നിരവധിപേർ സംഘത്തിനെതിരെ കേസുമായി രംഗത്തുവന്നിരുന്നു വളരെ സ്വദേശിയാണ് ആദിവാസി സ്ത്രീ പീഡിപ്പിച്ചെന്ന പരാതിയിൽ കുടുക്കുമെന്നു ഭീക്ഷണിപെടുത്തി തന്റെ പക്കൽ നിന്നും ഇരുപത്തയ്യായിരം രൂപ തട്ടിയെടുത്തെന്നാരോപിച്ചു പോലീസിൽ ഇന്ന് പരാതി നൽകിയത് ഈ പരാതിയിലും അഭിഭാഷകനെതിരെ സമാന വകുപ്പുകൾ പ്രകാരം  കേസ്സ് രജിസ്റ്റർ ചെയ്ത റിമാൻഡ് റിപ്പോർട്ട് കോടതി മുന്പാകെ ഹാജരാക്കിയിരുന്നു ഈ രണ്ടു കേസിലും അഭിഭാഷകന് കോടതി ജാമ്യം അനുവദിക്കുകയും കൂട്ടുപ്രതികളെ കേസിൽ റിമാൻഡ് ചെയ്യുകയും ചെയ്തു .

മുഖ്യമന്ത്രിക്ക് അടിമാലിയിലേ വ്യാപാരി വിജയൻ നൽകിയ പരാതിയിലാണ് അടിമാലി പോലീസ് പ്രതികളെ പിടികൂടിയത് തട്ടിപ്പ് സംഘത്തെ പിടികൂടിയതെന്നറിഞ്ഞു തട്ടിപ്പിനിരയായവർ നിരവധി പേര് പരാതിയുമായി രംഗത്തെത്തിയിരുന്ന ഇരുപതോളം പേരനാണ് സംഘത്തിനെതിരെ പരാതിയുണ്ടെന്ന് പോലീസിനെ വിളിച്ചറിയിച്ചിട്ടുള്ളത്. സംഘത്തിനെതിരെ മൂന്ന് എഫ് ഐ ആർ രജിസ്റ്റ്ചെയ്തതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് .

ഹണി ട്രാപ്പ് സംഘം മറയൂർ സ്വദേശിയായ അഭിഭാഷകനെയും ഹണിട്രാപ്പിൽ പെടുത്തിയതായാണ് വിവരം അദ്ദേഹം നാളെ പോലീസ് മുൻപാകെ മൊഴിനൽകും സംഘം ആയിരങ്ങൾ മുതൽ പത്തു ലക്ഷം രൂപവരെ ആളുകളിൽ നിന്നും തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള പരാതി .സംഘത്തിൽ നാളോം സ്ത്രീകളും മുന്ന് അഭിഭാഷകരും ഉൾപെട്ടിട്ടുള്ളതായാണ് വിവരം.

അതേസമയം ഇതിനു മുൻപ് ഇവരുടെ തട്ടിപ്പിന് വിധേയമായിട്ടുള്ളവർ ഉണ്ടെങ്കിൽ അടിമാലി പോലീസിനെ സമീപിക്കാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമി അറിയിച്ചു.

 

You might also like

-