രാജ്യം വാക്സിൻ ക്ഷാമം നേരിടുമ്പോൾ മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിൽ; രാഹുൽ ഗാന്ധി

മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാൽ വാക്സിൻ ആവശ്യമുള്ളവർ സ്വയം പര്യാപ്തരാവേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു

0

രാജ്യം വാക്സിൻ ക്ഷാമം നേരിടുമ്പോൾ മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി.മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാൽ വാക്സിൻ ആവശ്യമുള്ളവർ സ്വയം പര്യാപ്തരാവേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.


ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്റെയും ട്വിറ്റർ ഹാൻഡിലിലെ ബ്ലു ടിക്ക്​ കഴിഞ്ഞദിവസം നഷ്ടമായിരുന്നു. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ്​ ട്വിറ്ററിലെ നീല വെരിഫിക്കേഷൻ ബാഡ്​ജ്​​. അക്കൗണ്ട് നിഷ്‌ക്രിയമായാൽ ബാഡ്ജ് ട്വിറ്റർ തന്നെ നീക്കം ചെയ്യും.

 

You might also like

-