ഒരൊറ്റ ഇന്ത്യ എന്ന സർദാർ വല്ലഭായി പട്ടേലിന്‍റെ സ്വപ്നം മോദിസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി: അമിത് ഷാ
ഭരണത്തിലിരുന്ന 70 വർഷവും കോൺഗ്രസ് രാജ്യത്തെ വഞ്ചിക്കുകയായിരുന്നു. 70 വർഷമായി കോൺഗ്രസിന് നടപ്പാക്കാനാകാത്ത വികസനമാണ് മോദി സർക്കാർ 75 ദിവസം കൊണ്ട് നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞു.
ദില്ലി: ഒരൊറ്റ ഇന്ത്യ എന്ന സർദാർ വല്ലഭായി പട്ടേലിന്റെ സ്വപ്നത്തിനു തടസമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ പട്ടേലിന്റെ സ്വപ്നം മോദി സര്‍ക്കാര്‍ യാഥാർഥ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.
ഭരണത്തിലിരുന്ന 70 വർഷവും കോൺഗ്രസ് രാജ്യത്തെ വഞ്ചിക്കുകയായിരുന്നു. 70 വർഷമായി കോൺഗ്രസിന് നടപ്പാക്കാനാകാത്ത വികസനമാണ് മോദി സർക്കാർ 75 ദിവസം കൊണ്ട് നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞു.
കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരി ജനതയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങൾക്ക് തുല്യത വരുത്താനായി, എഴുപത് വർഷമായി നടക്കാത്ത കാര്യമാണ് വെറും 70 ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രശ്നങ്ങളുടെ മേൽ അടയിരിക്കാനല്ല, അത് പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത്. എല്ലാ രാഷ്ടീയകക്ഷികളും കശ്മീർ പുനസംഘടനക്ക് പിന്തുണ നൽകിയെന്നും മോദി പറഞ്ഞിരുന്നു.