മോദി സർക്കാർ വീണ്ടും ,30 കാബിനറ്റ് അംഗങ്ങൾ

എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും മന്ത്രിമാരും വകുപ്പുകളും .ധനകാര്യ മന്ത്രി - നിര്‍മല സീതാരാൻ ആരോഗ്യം - ജെപി നദ്ദ

0

ഡൽഹി | മൂന്നാം എൻ ഡി എ സര്‍ക്കാരിൻ്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും മന്ത്രിമാരും വകുപ്പുകളും .ധനകാര്യ മന്ത്രി – നിര്‍മല സീതാരാൻ
ആരോഗ്യം – ജെപി നദ്ദ
റെയിൽവെ, ഐ&ബി- അശ്വിനി വൈഷ്‌ണവ്
കൃഷി – ശിവ്‌രാജ് സിങ് ചൗഹാൻ
നഗരവികസനം , ഊർജ്ജം – മനോഹർ ലാൽ ഖട്ടാര്‍
വാണിജ്യം – പിയൂഷ് ഗോയൽ
ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി
തൊഴിൽ – മൻസുഖ് മാണ്ഡവ്യ
ജൽ ശക്തി – സിആര്‍ പാട്ടീൽ
വ്യോമയാനം – റാം മോഹൻ നായിഡു
പാര്‍ലമെൻ്ററി, ന്യൂനപക്ഷ ക്ഷേമം – കിരൺ റിജിജു
പെട്രോളിയം – ഹര്‍ദീപ് സിങ് പുരി
വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാൻ
എംഎസ്എംഇ – ജിതൻ റാം മാഞ്ചി
വനിത ശിശു ക്ഷേമം – അന്നപൂര്‍ണ ദേവി
ഷിപ്പിങ് മന്ത്രാലയം – സര്‍വാനന്ദ സോനോവാൾ
സാംസ്കാരികം, ടൂറിസം – ഗജേന്ദ്ര സിങ് ഷെഖാവത്ത്
പരിസ്ഥിതി – ഭൂപേന്ദ്ര യാദവ്
ഭക്ഷ്യം – പ്രൾഹാദ് ജോഷി

You might also like

-