മോദിക്ക് ലഭിച്ച  സമ്മാനങ്ങൾ  ലേലത്തിൽ  വീട്ടഴിക്കുന്നു 

മോദിയോടുള്ള പ്രിയം കുറഞ്ഞിട്ടാണോ എന്തോ ലേല കേന്ദ്രത്തിൽ കൂടുതൽ തിരക്കുകളില്ല കാര്യമായി ഒന്നും വിറ്റഴിക്കാനുമായിട്ടില്ല .ലേലം അടുത്ത തിങ്കളാഴ്ച വരെ തുടരുമെന്ന് സംഘാടകര്‍ പറഞ്ഞു. ശേഷിക്കുന്നവയുടെ ലേലം ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

0

ഡല്‍ഹി: 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1900റോളം വരുന്ന സമ്മാനങ്ങള്‍ ദേശീയ ആര്‍ട്ട് ഗാലറിയില്‍ ഇന്ന് ലേലത്തിന് വെച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്ക്  വിനിയോഗിക്കാന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു.തലപ്പാവുകള്‍, പുതപ്പുകള്‍, പൊന്നാടകള്‍, പരമ്പരാഗത തുണിത്തരങ്ങള്‍, ചരിത്രകാരന്‍മാരുടേയും രാഷ്ട്രീയക്കാരുടേയും ചിത്രങ്ങളടക്കം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ഘടനവിളിച്ചോതുന്ന നിരവധി വസ്തുക്കള്‍ ലേലത്തെ വ്യത്യസ്തമാക്കി. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും ലേലത്തില്‍ പങ്കാളിയായി.

പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിച്ച താരതമ്യേന കുറഞ്ഞവിലയാണ് സാധനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. 2018 ഒക്ടോബറില്‍ ആരംഭിച്ച പ്രദര്‍ശനത്തിന് ശേഷമാണ് ലേലം ആരംഭിക്കുന്നത്.ജിഎസ്ടി ഒഴിവാക്കിയുള്ള ലേലത്തില്‍ നവരസനായക് എന്നറിയപ്പെടുന്ന പ്രധാന മന്ത്രിയുടെ 9 ഭാവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ശില്പവും ബുദ്ധവിഗ്രഹവും, മറ്റ് വ്യത്യസ്തമായ ശില്പങ്ങളുമടക്കം നിരവധി അപൂര്‍വ്വ വസ്തുക്കള്‍ ആവശ്യക്കാര്‍ക്കു സ്വന്തമായി, മോദിയോടുള്ള പ്രിയം കുറഞ്ഞിട്ടാണോ എന്തോ ലേല കേന്ദ്രത്തിൽ കൂടുതൽ തിരക്കുകളില്ല കാര്യമായി ഒന്നും വിറ്റഴിക്കാനുമായിട്ടില്ല .ലേലം അടുത്ത തിങ്കളാഴ്ച വരെ തുടരുമെന്ന് സംഘാടകര്‍ പറഞ്ഞു. ശേഷിക്കുന്നവയുടെ ലേലം ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

You might also like

-