ഭീകരവാദത്തിനെതിരെ ഇന്ത്യ ഫ്രാൻസിനൊപ്പം
വൈകീട്ട് ഫ്രാൻസിലെ പള്ളിയ്ക്കകത്ത് മതമൗലിക വാദിയുടെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഡൽഹി : ഫ്രാൻസിൽ തുടർച്ചയായി ഉണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ ഫ്രാൻസിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യയുണ്ടാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചത്. വൈകീട്ട് ഫ്രാൻസിലെ പള്ളിയ്ക്കകത്ത് മതമൗലിക വാദിയുടെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഫ്രാൻസിലെ പള്ളിയ്ക്കകത്ത് ഉണ്ടായ കത്തി ആക്രമണം ഉൾപ്പെടെ അടുത്തിടെ ഫ്രാൻസിൽ ഉണ്ടായ എല്ലാ ഇസ്ലാമിക ഭീകരാക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ എന്നും ഫ്രാൻസിനൊപ്പം ഉണ്ടാകും- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഫ്രഞ്ച് നഗരമായ നൈസിലാണ് മതമൗലിക ആക്രമണം നടത്തിയത്. കത്തി ഉപയോഗിച്ച് നോട്രെ ഡാം പള്ളിയ്ക്കകത്തും, പുറത്തും നിന്നിരുന്നവരെ അക്രമി ആക്രമിക്കുകയായിരുന്നു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്