വിവാദ കാര്‍ഷിക നിയമത്തെ ന്യായികരിച്ച വീണ്ടും നരേന്ദ്ര മോദി പുതിയവിപണിക്കയാണ് പുതിയനിയമം
പുതിയ നിയമം നടപ്പാക്കിയത് വഴി ഓരോ കര്‍ഷകന്റെയും വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടാകാന്‍ പോകുകയാണെന്നും മോദികൂട്ടിച്ചേർത്തു
“പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കർഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കും. കാര്‍ഷിക മേഖലകളില്‍ കൂടുതൽ നിക്ഷേപം വേണം. കർഷകരുടെ ലാഭം ഇതിലൂടെ വര്‍ദ്ധിക്കുമെന്നും”
ഡൽഹി :വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ നേരിടുന്ന പ്രശ്ങ്ങൾക്ക് പരിഹരിക്കുന്നതിനാണ് പുതിയമ്മ കൊണ്ടുവന്നതെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് പുതിയ വിപണി ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാർ, കര്‍ഷകരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ടാലേ രാജ്യത്ത് പുരോഗതിയുണ്ടാകൂ പുതിയ നിയമം നടപ്പാക്കിയത് വഴി ഓരോ കര്‍ഷകന്റെയും വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടാകാന്‍ പോകുകയാണെന്നും മോദികൂട്ടിച്ചേർത്തു . ആത്മനിര്‍ഭര്‍ ഭാരത് ആണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫിക്കി സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കാര്‍ഷിക നിയമത്തെ ന്യായീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം.വിദേശ നിക്ഷേപത്തിലടക്കം റെക്കോര്‍ഡ് നിക്ഷേപമാണുണ്ടായതെന്നും ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം ശക്തിപ്പെട്ടുവെന്നും ഇത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു
അതേസമയം കര്‍ഷക പ്രക്ഷോഭത്തില്‍ ദേശവിരുദ്ധ ശക്തികളുണ്ടെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണം തള്ളി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. നിരോധിത സംഘടനകളിലെ ആരെയും പ്രക്ഷോഭ സ്ഥലത്ത് കണ്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. ദേശവിരുദ്ധ ശക്തികള്‍ കര്‍ഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ രവിശങ്കര്‍ പ്രസാദ് അടക്കം കേന്ദ്രമന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ആരോപണം കര്‍ഷക സംഘടനകള്‍ തള്ളി. നിരോധിക്കപ്പെട്ട സംഘടനകളില്‍പ്പെട്ടവരെ പ്രക്ഷോഭ സ്ഥലത്ത് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരെ പിടികൂടണം. അത്തരത്തില്‍പ്പെട്ടവരെ ഇതുവരെ സമരസ്ഥലത്ത് കണ്ടിട്ടില്ലെന്നും രാകേഷ് ടിക്കായത്ത്.
രാജസ്ഥാനില്‍ നിന്നും ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ അടക്കം കേന്ദ്രസേനയുടെയും പൊലീസിന്റെയും വിന്യാസം വര്‍ധിപ്പിച്ചു. കര്‍ണാല്‍ ദേശീയപാതയിലെ ബസ്താര ടോള്‍ പ്ലാസ കര്‍ഷകര്‍ അടച്ചുപൂട്ടി. അംബാല ശംഭു അതിര്‍ത്തിയിലെ ടോള്‍ പ്ലാസ പിടിച്ചെടുത്തു ജനങ്ങള്‍ക്ക് സൗജന്യയാത്രയ്ക്ക് തുറന്നു കൊടുത്തു.