പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരുമകൾ ദമയന്തി ബെൻ കവർച്ചക്കിരയായി 56,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും അക്രമികൾ തട്ടിയെടുത്തു

56,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പേഴ്സിലുണ്ടായിരുന്ന പ്രധാന രേഖകളും നഷ്ടമായതായി ദമയന്തി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

0

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരുമകൾ ദമയന്തി ബെൻ മോദികവർച്ചക്ക് ഇരയായി സിവിൽ ലൈന്‍സിലെ ഗുജറാത്തി സമാജ് ഭവനിന്റെ കവാടത്തിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് അക്രമികൾ ദമയന്തിയുടെ പേഴ്‌സ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇതേ തുടർന്ന് ദമയന്തി ബെൻ മോദി, ന്യൂഡൽഹിയിലെ സിവിൽ ലൈൻസ് ഏരിയയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ മകളായ ദമയന്തി ബെൻ മോദി, ശനിയാഴ്ച രാവിലെയാണ് അമൃത്സറിൽ നിന്ന് ‍ഡല്‍ഹിയില്‍ എത്തിയത്. സിവിൽ ലൈൻസ് ഏരിയയിലെ ഗുജറാത്തി സമാജ് ഭവനിൽ ഇവര്‍ ഒരു മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിന്റെ ഗേറ്റിലെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് അക്രമികൾ പേഴ്‌സ് തട്ടിയെടുത്തു സംഭവസ്ഥലത്ത് രക്ഷപ്പെടുകയായിരുന്നു.56,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പേഴ്സിലുണ്ടായിരുന്ന പ്രധാന രേഖകളും നഷ്ടമായതായി ദമയന്തി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വൈകുന്നേരം വിമാനത്തില്‍ മടങ്ങാനിരുന്ന തന്റെ സകല രേഖകളും നഷ്ടമായതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ദമയന്തിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

You might also like

-