മോഡി ബൈഡൻ കൂടിക്കാഴ്ച ക്വാഡ് ഉച്ചകോടിയില്‍
24നാണ് ക്വാഡ് രാജ്യങ്ങളുടെ യോഗം അമേരിക്കയില്‍ നടക്കുക. ഇതിനുമുന്നോടിയായാണ് ബൈഡനുമായുള്ള കൂടിക്കാഴ്ച
വാഷിങ്ടൺ :പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ക്വാഡില്‍ ചര്‍ച്ചാ വിഷയമാകും. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ യുഎന്‍ പൊതുസഭയില്‍ ഉന്നയിക്കും. ക്വാഡ് ഉച്ചകോടിയില്‍ ജോ ബൈഡന്‍ അധ്യക്ഷത വഹിക്കും
24നാണ് ക്വാഡ് രാജ്യങ്ങളുടെ യോഗം അമേരിക്കയില്‍ നടക്കുക. ഇതിനുമുന്നോടിയായാണ് ബൈഡനുമായുള്ള കൂടിക്കാഴ്ച. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്‌മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരും ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും.
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. താലിബാന്‍ വിഷയം ഉച്ചകോടിയില്‍ പ്രധാനചര്‍ച്ചയാകും. ഇന്തോ പസഫിക് ചര്‍ച്ചകളും ഉച്ചകോടിയില്‍ നടക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് ക്വാഡ് രാജ്യങ്ങളുടെ വെര്‍ച്വല്‍ ഉച്ചകോടി നടന്നത്.2019ല്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിക്കുവേണ്ടിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അവസാനമായി അമേരിക്ക സന്ദര്‍ശിച്ചത്.