പൗരത്വ പ്രതിഷേധങ്ങളുടെ വേദിയായി പുതുവത്സര രാവ്; മോദിയുടെയും അമിത്ഷായുടെ കോലം കത്തിച്ചു പ്രതിക്ഷേധം
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മത സംഘടനകളുടേയും വിവിധ കൂട്ടായ്മകളുടേയും നേതൃത്വത്തിലാണ് മോഡി അമിത്ഷാ പ്രതിക്ഷേധം ആഞ്ഞടിച്ചത്
തിരുവനന്തപുരം :ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുള്ള സമരം മോദിയുടെയും അമിത്ഷായുടെയും കോലം കത്തിച്ചണ് പ്രതിക്ഷേധക്കാർ വരവേറ്റത് സംസ്ഥാനന്തു തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മത സംഘടനകളുടേയും വിവിധ കൂട്ടായ്മകളുടേയും നേതൃത്വത്തിലാണ് മോഡി അമിത്ഷാ പ്രതിക്ഷേധം ആഞ്ഞടിച്ചത് കേരളം ഇന്ന് വരെ കാണാത്ത തരത്തിലാണ് പ്രതിഷേധക്കാര്‍ പുതുവര്‍ഷത്തെ വരവേറ്റത്. സമരങ്ങളുടെ കേന്ദ്രം കോഴിക്കോടായിരുന്നു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഭരണഘടന വായിച്ചാണ് 2020നെ സ്വീകരിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാലയാണ് തീര്‍ത്തത്. ഉമര്‍ ഖാലിദിനെ പങ്കെടുപ്പിച്ച് സാംസ്കാരിക കൂട്ടായ്മ ന്യൂ ഇയര്‍ ആസാദി സംഘടിപ്പിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂ ഇയറിനെ വരവേറ്റ് പാപ്പാഞ്ഞി കത്തിച്ചപ്പോള്‍ മോദിയുടേയും അമിത് ഷായുടേയും കോലം കത്തിച്ചു പ്രതിഷേധക്കാര്‍.
പാലക്കാട് വിദ്യാര്‍ഥി, യുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തിന് നിരവധി പേരെത്തി. പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാതിരാ സമരമുണ്ടായിരുന്നു. മലപ്പുറത്ത് കോണ്‍ഗ്രസും യൂത്ത്‍ലീഗും വിവിധ തരത്തില്‍ സമരങ്ങള്‍ നടത്തി.