ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി ഗുരുവായൂരില്‍

കൊച്ചി നാവിക സേന വിമാനത്താവളത്തിൽ ഇന്നലെ രാത്രി എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ജസ്റ്റിസ് പി.സദാശിവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രി വി മുരളീധരൻ, സുരേഷ് ഗോപി എം.പി, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബഹ്റ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

0

തൃശൂർ :ക്ഷേത്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ എത്തി. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതു പരിപാടിയിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് ഗുരുവായൂരും പരിസരവും.ശ്രീകൃഷ്ണ കോളജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ഇറങ്ങിയത്. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിലവഴിക്കും. രണ്ടാം തവണ പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്രമോദിയുടെ ആദ്യ ഔദ്യോഗിക പരിപാടിയാണ് ഗുരുവായൂരിലേത്.

കൊച്ചി നാവിക സേന വിമാനത്താവളത്തിൽ ഇന്നലെ രാത്രി എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ജസ്റ്റിസ് പി.സദാശിവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രി വി മുരളീധരൻ, സുരേഷ് ഗോപി എം.പി, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബഹ്റ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗമാണ് പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയത്.ഗുരുവായൂര്‍ ക്ഷേത്ര ദർശനത്തിനും പൊതുപരിപാടികൾക്കും ശേഷം തിരികെ 12.40 ന് ഹെലികോപ്ടറിൽ കൊച്ചിയിലെത്തും. തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. രണ്ട് മണിക്ക് തിരിച്ച് ഡല്‍ഹിക്ക് പോകും.

ഗുരുവായൂര്‍ ക്ഷേത്ര ദർശനത്തിനും പൊതുപരിപാടികൾക്കും ശേഷം തിരികെ 12.40 ന് ഹെലികോപ്ടറിൽ കൊച്ചിയിലെത്തും. തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. രണ്ട് മണിക്ക് തിരിച്ച് ഡല്‍ഹിക്ക് പോകും.
വാജ്‍പേയ്, വി പി സിങ് , ചന്ദ്രശേഖര്‍, ദേവഗൗഡ എന്നിവര്‍ പ്രധാനമന്ത്രി അല്ലാതിരുന്ന സമയത്ത് ഗുരുവായൂരിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. 2008- 2008 ജനുവരി 14-ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മോദി ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രദര്‍ശനത്തിന് ശേഷം ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂൾ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിന് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഉണ്ട്. അഭിനന്ദൻ സഭ എന്ന പേരിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍ ,കുന്ദംകുളം,നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്യുക

You might also like

-