‘വാക്കുകൾക്ക് അതീതമായി ഞാൻ വേദനിക്കുന്നു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു അനുശോചിച്ച് നരേന്ദ്രമോദി
വാക്കുകൾക്ക് അതീതമായി ഞാൻ വേദനിക്കുന്നു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു. ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് ലതാ മങ്കേഷ്‌കർ യാത്രയായത്. വരും തലമുറകൾ ദീദിയെ ഇന്ത്യൻ സംസ്‌കാരത്തിന്റെ അഗ്രഗണ്യയായി ഓർക്കും
ഡൽഹി | അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലതാ മങ്കേഷ്‌കറിന്റെ വിയോഗം തന്നെ ദുഃഖത്തിലാഴ്‌ത്തിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘വാക്കുകൾക്ക് അതീതമായി ഞാൻ വേദനിക്കുന്നു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു. ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് ലതാ മങ്കേഷ്‌കർ യാത്രയായത്. വരും തലമുറകൾ ദീദിയെ ഇന്ത്യൻ സംസ്‌കാരത്തിന്റെ അഗ്രഗണ്യയായി ഓർക്കും, ലതാ ദീദിയുടെ ശ്രുതിമധുരമായ ശബ്ദത്തിന് ആളുകളെ മയക്കാനുള്ള സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ലതാ ദീദിയിൽ നിന്ന് എനിക്ക് എല്ലായ്‌പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് എന്റെ ഭാഗ്യമായി കരുതുന്നു. ദീദിയുടെ വിയോഗത്തിൽ ഞാൻ ദുഃഖിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാവിലെ 9.45ഓടെയാണ് ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
‘മെലഡികളുടെ രാജ്ഞി’, ‘വോയ്‌സ് ഓഫ് ദ നേഷന്‍’, ‘വോയ്‌സ് ഓഫ് ദ മില്ലേനിയം’, ‘ഇന്ത്യയുടെ വാനമ്പാടി ‘തുടങ്ങി നിരവധി വിശേഷണങ്ങൾ ഉണ്ട് ലതാ മങ്കേഷ്‍കർക്ക്. ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീതജീവിതത്തില്‍ ലതാ മങ്കേഷ്‌കര്‍ ശബ്‍ദം നല്‍കിയത് നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ക്കാണ്. അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെൺകുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയർന്നതിനു പിന്നിൽ കരുത്തായത് സംഗീതത്തോടുള്ള അടങ്ങാത്ത അഭിരുചി തന്നെ. ഇന്ന് ലത മങ്കേഷ്‍കര്‍ യാത്രയാകുമ്പോള്‍ ഓര്‍മയില്‍ ഒരുപിടി മധുര ഗാനങ്ങള്‍ ബാക്കിയാകുന്നു.
1929ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ല്‍ 13മത്തെ വയസില്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാല്‍ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദില്‍ മേരാ ദോഡായാണ്. മഹലില്‍ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തേത്.