ഏത് വലിയ പ്രതിസന്ധിയേയും നേരിടാൻ രാജ്യം സജ്ജമാണെന്ന്  നരേന്ദ്രമോദി

മഹാമാരിക്കിടയിലും രണ്ട് ചുഴലിക്കാറ്റുകളെ നേരിടാന്‍ രാജ്യത്തെ പൗരന്‍മാര്‍ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

0

ഡൽഹി :നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് വലിയ പ്രതിസന്ധിയേയും നേരിടാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.മഹാമാരിക്കിടയിലും രണ്ട് ചുഴലിക്കാറ്റുകളെ നേരിടാന്‍ രാജ്യത്തെ പൗരന്‍മാര്‍ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റോഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് ദിവസത്തിനിടെ നേരിട്ട രണ്ട് ചുഴലിക്കാറ്റുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നഷ്ടം സംഭവിച്ചവരുടെ വേദനയിലും പങ്കുചേര്‍ന്നു.അതേസമയം രാജ്യത്തെ ലിക്വിഡ് ഓക്‌സിജന്‍നിര്‍മാണം 10 മടങ്ങ് വര്‍ധിപ്പിച്ചതായും ദിനംപ്രതി 20 ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ നടന്ന മന്‍ കീ ബാത്തില്‍ ചുഴലിക്കാറ്റ്, കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

You might also like

-