കർഷകരെ ചർച്ചക്ക് ക്ഷണിച്ച് നരേന്ദ്രമോദി കർഷകർ സർക്കാരുമായി ചർച്ചക്ക് തയ്യാറാകണം

മോദി സർക്കാർ അധികാരമേറ്റ ശേഷം പ്രതിപക്ഷപാർട്ടിലേക്ക് പോലും ഉർത്തികൊണ്ടുവരാണ് കഴിയാതിരുന്ന കാർഷിക ബില്ലിൽ രാജ്യത്തെ കർഷകർ പ്രക്ഷോപം ആരംഭിച്ചതോടെ മോദി സർക്കാർ അക്ഷരാർത്ഥത്തിൽ പ്രശനം പരിഹരിക്കാൻ നെട്ടോട്ടം ഓടുകയാണ്

0

ഡൽഹി :വിവാദ കാർഷിക ബില്ലുകളുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്ന കർഷകർ വീണ്ടും സർക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലുമായി ബന്ധപ്പെട്ട കേന്ദ്ര കൃഷിമന്ത്രി നല്‍കുന്ന വിശദീകരണം കര്‍ഷകര്‍ മനസിലാക്കാന്‍ തയാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ട്വിറ്ററിളുടെ ആവശ്യപ്പെട്ടു സര്‍ക്കാര്‍ ഏതുസമയവും ചര്‍ച്ചയ്ക്ക് തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

മോദി സർക്കാർ അധികാരമേറ്റ ശേഷം പ്രതിപക്ഷപാർട്ടിലേക്ക് പോലും
ഉർത്തികൊണ്ടുവരാണ് കഴിയാതിരുന്ന കാർഷിക ബില്ലിൽ രാജ്യത്തെ കർഷകർ പ്രക്ഷോപം ആരംഭിച്ചതോടെ മോദി സർക്കാർ കോർപറേറ്റുകളെ സംരക്ഷിച്ചുകൊണ്ട് അക്ഷരാർത്ഥത്തിൽ പ്രശനം പരിഹരിക്കാൻ നെട്ടോട്ടം ഓടുകയാണ് സമരം നീണ്ടു പോകുന്നത് സർക്കാരിന്റെ നിലനിൽപ്പുപോലും അസ്ഥിരപ്പെടുത്തിയേക്കാമെന്നു ആർ എസ് എസ് എൻ ഡി എ കേന്ദ്രങ്ങൾക്ക് സൂചന കൊടുത്തതായാണ് വിവരം അതേസമയം കര്‍ഷക പ്രക്ഷോഭം ആളിക്കത്തുമ്പോഴും പരിഹാരശ്രമങ്ങളിലെ മെല്ലെപ്പോക്ക് കീറാമുട്ടിയായി തുടരുകയാണ്. ആറാംവട്ട ചര്‍ച്ചയ്ക്കുള്ള തീയതിയില്‍ ഇതുവരെയും ധാരണയായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കേന്ദ്രസേനയുടെ അടക്കം വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്

ബുധനാഴ്ച നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് അഞ്ചിന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയത്. എന്നാലിത് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ ഒറ്റക്കെട്ടായി തള്ളിയിരുന്നു. ചര്‍ച്ച വഴിമുട്ടിയതോടെ, നിയമത്തിലെ വ്യവസ്ഥകളില്‍ തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ വ്യക്തമാക്കി. എന്നാല്‍, പ്രക്ഷോഭം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു കിസാന്‍ മുക്തി മോര്‍ച്ചയുടെ പ്രതികരണം.റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കും. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയും, ഡല്‍ഹി-ആഗ്ര ദേശീയപാതയും ഉപരോധിക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്താകമാനമുള്ള കര്‍ഷകരോട് ഡല്‍ഹിയിലേക്ക് എത്താനും ആഹ്വാനം ചെയ്തു. ഇതോടെ, ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ സന്നാഹം ശക്തമാക്കി

You might also like

-