എംഎം മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി വെന്റിലേറ്റർ നീക്കം ചെയ്തു .കുടുംബാങ്ങങ്ങളോട് സംസാരിച്ചു

ഉച്ചയോടെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റി .തിരുവനന്തപുരം മെഡിക്കൽ കോളേജ്ജ് ആശുപത്രിയിലും തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ ഇരിക്കെയാണ് പാർട്ടികോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലേക്ക് പുറപ്പെട്ടത് .ഒരാഴ്ചക്കാലമെങ്കിലും ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

മധുര | മുൻ വൈദുതി മന്ത്രിയും ഉടുമ്പൻചോല എം എൽ എ യുമായ എംഎം മണിയുടെ ആരോഗ്യനിലയില്‍ പുരോഗതി . ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് മധുരയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എം എം മണി, അപകടനില തരണം ചെയ്തതായി അദ്ദേഹത്തെ ചികത്സയ്ക്കുന്ന ഡോക്ടർമാർ പറഞ്ഞു . ഉച്ചയോടെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റി .തിരുവനന്തപുരം മെഡിക്കൽ കോളേജ്ജ് ആശുപത്രിയിലും തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ ഇരിക്കെയാണ് പാർട്ടികോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിലേക്ക് പുറപ്പെട്ടത് .ഒരാഴ്ചക്കാലമെങ്കിലും ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എം ഷംഷീർ തുടങ്ങിയവരും അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു .
മധുരയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിനിടെ വ്യാഴാഴ്ച രാവിലെ11 മണിയോടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഹൃദയസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യപരിശോധയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.

You might also like

-