മുഖ്യമന്ത്രി മൈതാന പ്രസംഗം നടത്തിയാൽ പോരാം രേഖ മൂലം ഉത്തരവ് വേണമെന്ന പറഞ്ഞ കളക്ടറെ മുഖ്യമന്ത്രിയുടെ പാര്ട്ടിയുടെ ശക്തി എന്തെന്ന് അറിയിക്കും എം എം മണി

"ചിലർ ഐ എ എസ് കെട്ടിത്തൂക്കി ജനങ്ങളെ ചുറ്റിക്കാനിറങ്ങും അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാം . 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും പ്രവര്‍ത്തിക്കുകയാണ് .ഇതു വച്ചുപൊറുപ്പിക്കാനാകില്ല

0

മൂന്നാർ | മുഖ്യമന്ത്രി മൈതാന പ്രസംഗം നടത്തിയാൽ പോരാ ,
രേഖ മൂലം ഉത്തരവ് തരണമെന്ന് പറഞ്ഞ കളക്ടറെ മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി എന്തെന്ന് അറിയിക്കുമെന്നു മുൻമന്ത്രിയും ഉടുമ്പൻചോല എം എൽ എയുമായ എം എം മണി പറഞ്ഞു. “ചിലർ ഐ എ എസ് കെട്ടിത്തൂക്കി ജനങ്ങളെ ചുറ്റിക്കാനിറങ്ങും അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാം . 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും പ്രവര്‍ത്തിക്കുകയാണ് .ഇതു വച്ചുപൊറുപ്പിക്കാനാകില്ല . മുഖ്യമന്ത്രിക്ക് മുകളായിലാണ് സബ് കളക്ടറും കളക്ടറും എന്ന് ധരിച്ചിരിക്കുയാണ് ചില ഐ എ എസുകാർ . ജനവിരുദ്ധ നടപടിയിൽ നിന്നും ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലങ്കിൽ ഈ മാസം 18 ന് സി പി ഐ എം ആർ ഡി ഓ ഓഫീസിൽ വളയും ” എം എം മണി പറഞ്ഞു
75 വര്ഷം മുന്പ് ലഭിച്ച പട്ടയത്തിൽ സാങ്കേതിക പിശക് ഉണ്ടാക്കിയത് ഉദ്യോഗസ്ഥരാണ് സാങ്കേതിക പിഴവു തിരുത്തേണ്ടതും ഉദ്യഗസ്ഥരാണ് . ഇപ്പോൾ ആവശ്യമില്ലാത്ത പീഡനം ജങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുയാണ് .”യാതൊരുവിധകാര്യം ഇവിടെ നടത്തുകില്ല നടക്കുകയില്ല എന്ന നിലപാടാണ് ദേവികുളം സബ് കളക്ടർഎന്ന് പറയുന്നവൻ ചെയ്തുകൊണ്ടിരിക്കുന്നത് അയാൾക്കാണെങ്കിൽ കേരളത്തിലെ ജനങ്ങളുടെ കാര്യത്തിൽ യതൊരുവിധ ഒരു കൂറും ഇല്ലാ … ഐ എ എസും തൂക്കിയിട്ടു നടക്കുകയാ ..അതുകൊണ്ട് ദേവികുളം സബ്കളക്ടറുടെ ഓഫീസ് ഞങ്ങൾ വളയാൻ പോകുകയാണ് .. ഇപ്പോൾ ഉദ്ദേശിക്കുന്നത് പതിനെട്ടാം തിയതിയെന്നാണ് എല്ലാ നടപടിയും നിർത്തി വച്ചില്ലങ്കിൽഅയാളെ  ഇറങ്ങി നടക്കാൻ പോലും സമ്മതിക്കുന്ന പ്രശ്‌നമില്ല … ജനങ്ങളെയെല്ലാം കുട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെ വഴിയില്ല .. എം എം മണി കുട്ടി ചേർത്തു .

ജില്ലാ കളക്ടര്‍ക്കും ദേവികുളം സബ്കളക്ടര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്ത്.1964ലെ ഭൂപതിവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് പറഞ്ഞു ജില്ലാ കളക്ടറുടെയും ദേവികുളം സബ്കളക്ടറുടെയും ഇത്തരം നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 18ന് സിപിഎം ദേവികുളത്ത് സബ് കളക്ടര്‍ ഓഫീസ് വളഞ്ഞ് സമരം നടത്തുമെന്നും വേണ്ടി വന്നാല്‍ കളക്ടറുടെ ഓഫീസിന് മുമ്പില്‍ സമരം ആസൂത്രണം ചെയ്യുമെന്നും സി വി വര്‍ഗ്ഗീസും വ്യക്തമാക്കി.

“ഭൂ പ്രശ്ങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന ഗവർമെന്റ് കർമ്മ പദ്ധതി നടപ്പാക്കികൊണ്ടുപോകുന്ന സമയത്താണ് ഇടുക്കില്ലാകളക്ടറുടെയും എത്തണം ഉദ്യോഗസ്ഥരുടെയും തലയിൽ,ഉദിച്ചുവന്ന തെറ്റായ നടപടിയാണ് ദേവികുളം താലൂക്കിൽ കർഷകരുടെ പട്ടയം റദ്ദുചെയ്യുന്നതിനുള്ള നടപടി . കഴിഞ്ഞ ഇരുപത്തിയാറാം തിയതി മുഖ്യമന്ത്രി ഇടുക്കി ജില്ലയിൽ എത്തുകയും ജില്ലയിലെ എൽ ഡി എഫ് നേതാക്കളും , മണിയാശാനും മുഖ്യമന്ത്രിയെ കാണുകയും . ജനപ്രതിനിധികൾ ഉൾപ്പെടെ ഈ പ്രശനം ബോധ്യപ്പെടുത്തുന്ന സാന്ദ്രഭത്തിൽ ബഹുമാനപെട്ട മുഖ്യമന്ത്രി കളക്ടറെ വിളിച്ച്‌ , ഗവർമെന്റ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് അറിയുമല്ലോ അതുകൊണ്ട് ഇതുവരെയുള്ള നടപടികൾ നിർത്തിവാക്കാണ് പറഞ്ഞു . പിതിനിടെ കളക്ടർമാരുടെ പരിശീലന പരിപാടിയിൽ പങ്കെടുന്ന സമയത്തു ഇടുക്കി ജില്ലാകളക്ടറുടെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ ഇടുക്കി ജില്ലയിലെ ഭൂപ്രശ്ങ്ങളുമായി ബന്ധപ്പെട്ട നടപടി നിർത്തിവെക്കാൻ നിർദേശം നൽകിയതാണ് .എന്നാൽ ദേവികുളം സബ് കളക്ടർ മുഖ്യമന്ത്രി മൈതാന പ്രസംഗം നടത്തിയാൽ പോരാ രേഖാമൂലം ഉത്തരവ് കിട്ടണമെന്നാണ് ,അദ്ദേഹം ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് അറിഞ്ഞുകൂടാം മുഖ്യമന്ത്രിക്ക് താഴെയാണ് കളക്ടറും സബ്കളക്ടറുമെന്നാണ് , മുഖ്യമന്ത്രി വാക്കാൽ പറഞ്ഞാൽ അത് പാലിക്കപെടേനടത്താണ് , അദ്ദേഹത്തിന് അതൊന്നു ബോധ്യപെടുന്നില്ലയെങ്കിൽ ജനങ്ങളെ അണിനിരത്തികൊണ്ട് .അത് ബോധ്യപെടുത്തിക്കൊടുക്കും ഗവർമെന്റിന്റെ പ്രതിച്ഛയെയെ കളങ്കപ്പെടുത്തുന്ന രൂപത്തിലാണ് കളക്ടറും ജില്ലകലക്ടറും ഇപ്പോൾ പ്രവർത്തിക്കുന്നത് അതിന്റെ ഭവിഷ്യത്ത് അവർ അനുഭവയ്ക്കും” സി വി വർഗീസ് പറഞ്ഞു .

ഭൂപതിവ് ചട്ടം പരിഷകരിക്കാൻ സർക്കാർ തിരുമാനിച്ചിരിക്കെ ചട്ട ലംഘനത്തിനെതിരെ നടപടിയുമായി നീങ്ങിയാൽ ജില്ലാകളക്ടർ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടിവരും സി പി ഐ എം ഇടുക്കി ജില്ലാ സെകട്ടറി സി വി വർഗീസ് പറഞ്ഞു . മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന്‌ ഉദ്യഗസ്ഥരും ജില്ലാകളക്ടറും തന്നിഷ്ട പ്രകാരം നീങ്ങുകയാണ് . മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില നൽകാത്ത ജില്ലാകളക്ടർക്കെതിരെ നടപടിയെടുക്കണം . 26 ന് മുഖ്യമന്ത്രി ജില്ലയിലെത്തിയപ്പോൾ ജില്ലാകളക്ടര്ക്ക് നടപടി നിർത്തിവെക്കാൻ നിർദേശം നൽകിയതാണ് എന്നാൽ ജില്ലാകളക്ടറുടെയും സബ് കളക്ടറുടെയും നടപടി ധിക്കാരപരമാണ് ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാതെ നീണ്ടുപോകേണ്ടത് യു ഡി എഫ് ന്റെ ആവശ്യമാണ് ഇതിന് വേണ്ടി രാഷ്ട്രീയകളിയാണ് ഇപ്പോൾ കളക്ടർ നടത്തുന്നത് . കളക്ടർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട് . ഗവര്മെന്റിനെ അപകീർത്തിപ്പെടുത്താനാണ് കളക്‌ടർ ശ്രമിക്കുന്നത് . മുഖ്യമന്ത്രി വാക്കാൽ പറഞ്ഞാൽ അനുസരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് .ജനവിരുദ്ധനടപടിയുമായി മുന്നോട്ടുപോയാൽ സി പി ഐ എം പ്രക്ഷോപവുമായി വീണ്ടും രംഗത്തുവരും …. നടപടി നിർത്തിവെക്കാൻ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം നല്കയിട്ടുണ്ട് അനുസരിക്കാൻ കളക്ടർ തയ്യാറായില്ലെങ്കിൽ ദേവികുളം എം എൽ എ രാജ കളക്ട്രേറ്റിൽ നിരാഹാരം അനുഷ്ഠിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് സി പി ഐ എം നീങ്ങുമെന്നും സി വി വര്ഗീസ് പറഞ്ഞു ഈ മാസം 6 ന് വീണ്ടും പട്ടയം റദ്ദ് ചെയ്യുന്നടപടിയിലേക്ക് ഹാജരാവാനാണ് സബ് കളക്ടർ നിർദേശം നൽകിയിട്ടുള്ളത് അങ്ങനെ വന്നാൽ സമരമല്ലാതെ സി പി ഐ എം ന് മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നും സി വി വർഗീസ് പറഞ്ഞു

ജില്ലാ ഭരണകൂടത്തിന്റെനടപടിയിൽ അട്ടിമറിയും ഗൂഢാലോചനയും

വലിയ സമര പോരാട്ടങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയിൽ നിന്നും സംസ്ഥാന സർക്കാരിനിന്നും അനുകൂല നിലപാടുണ്ടാകുകയും .1964 ലെ ഭൂ പതിവ് ചട്ടം പരിഷകരിക്കുമെന്ന് തത്ത്വത്തിൽ തീരുമാനിക്കുകയും ചെയ്‌യുകയും . നടപടി പാടില്ലെന്ന് മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകിയിട്ടും മുഖ്യമന്ത്രിയുടെ നിർദേശം അനുസരിക്കാൻ ജില്ലാകളക്റ്റർ തയ്യാറാകാത്തിന്റെ കാരണം എന്താണ്?. ചട്ട ഭേദഗതി അട്ടിമറിക്കാനുള്ള ഉദ്യാഗസ്ഥ നീക്കം ഇതിനു പിന്നിലുണ്ടോ ?. 1964 ലെ ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം ഇടുക്കി ജില്ലയിൽ മുഴുവൻ നിർമ്മാണം നിരോധനം നടപ്പിക്കിയത് വഴി റവന്യൂ വകുപ്പ് ജീവനക്കാർക്ക് വൻ ചാകര യായിരുന്നു ജില്ലയിൽ. ചെറുത് വലുതുമായ എല്ലാ നിർമ്മാണങ്ങൾക്കും, റവന്യൂ എൻ ഓ സി വാങ്ങേണ്ട സ്ഥിതി വന്നതോടെ റവന്യൂ ജീവനക്കാർ ജില്ലയിൽ സമാന്തര ഭരണം ആരംഭിക്കുകയുണ്ടായി , കോടിക്കണക്കിനു രൂപ കൈക്കൂലി ഇനത്തിൽ ജില്ലയിൽ നിന്നും റവന്യൂ ജീവനക്കാർ പിരിച്ചെടുത്തു . രാഷ്ട്രീയ പാര്ട്ടികളും ഉദ്യോഗസ്ഥർക്കൊപ്പം പണപ്പിരിവ് നടത്തിയിട്ടുണ്ട് . ചട്ടം ഭേദഗതി ചെയ്യപ്പെട്ടാൽ അതോടെ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഇല്ലാതാകുമെന്ന് കണ്ട റവന്യൂ ഉദ്യഗസ്ഥർ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരക്കിട്ട നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് ആക്ഷേപം

പ്രമുഖരായ ആളുകളെ ചട്ടലംഘനത്തിൽ കുടുക്കി നടപടിയിൽ പെടുത്തി പട്ടയം റദ്ദുചെയ്ത്താൽ . സർക്കാർ ചട്ടം ഭേതഗതിചെയ്താലും നിയമകുറുക്കിൽ അകപെട്ടവരിൽ നിന്നും പിന്നിടും പണം സമ്പാദിക്കാമെന്ന കണക്കുട്ടലിൽ കിട്ടിയ അവസരം മുതലാക്കി ആളുകളെ കേസിൽ കുടുക്കി സർക്കാർ പദ്ധതി അട്ടിമറിക്കാന് റവന്യൂ ഉദ്യഗസ്ഥർ ശ്രമിയ്ക്കുന്നതായാണ് വിവരം . അതേസമയം സംസ്ഥാന സർക്കാരിന് നിയമം പരിഷകരിക്കാൻ വേണ്ടത്ര ഇച്ഛശക്തിയില്ലന്നും ആരോപണമുണ്ട് . പിണറായി വിജയനെ പോലെ ശക്തനായ മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോൾ ദാനമായികിട്ടിയ ഐ എ എസ് യെ പദവിയുള്ള ഒരു ജില്ലാകളക്ടർ മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന്‌ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നത് സംസ്ഥാന സർക്കാർ അറിയാതെയാണെന്നും വിശ്വസിക്കാനാകില്ലെന്നും വിമർശനമുണ്ട് .ഇടതു മന്ത്രി സഭയിലെ രണ്ടാമത്തെ കഷിയായ സി പി ഐ ക്കെതിരേയും ആരോപണമുണ്ട് . ചട്ടം പരിഷകരിക്കുന്നതിൽ പലപ്പോഴും തടസ്സവാദവുമായി രംഗത്തുവന്നത് സി പി ഐ ലെ പരിസ്ഥി മൗലിക വാദികളായ നേതാക്കൾകളാണ് , ഈ നേതാക്കൾ ഇപ്പോഴും ചട്ട ഭേതഗതി തടസ്സപ്പെടുത്താൻ രംഗത്തുണ്ടന്നും ആരോപണമുണ്ട് അവരുടെ സ്വാധീനഫലമായാണ് റവന്യൂ പ്രിസിപ്പൽ സെകട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചട്ട ഭേദഗതി അട്ടിമറിക്കാൻ രംഗത്ത് വന്നിട്ടുള്ളതെന്നാണ് സൂചന .

You might also like

-