എംഎം മണി പുലയാട്ടുഭാഷ നിരന്തരം ഉപയോഗിക്കുന്നു, മണിയുടെത് തെമ്മാടി നിഘണ്ടുവാണ് സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍
എംഎം മണി പുലയാട്ടുഭാഷ നിരന്തരം ഉപയോഗിക്കുന്നു, അത് നാട്ടുഭാഷയാണെന്നും അദ്ദേഹം പച്ചയായ മനുഷ്യനാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ അങ്ങേയറ്റം തെറ്റാണെന്നും ശിവരാമന്‍ അഭിപ്രായപ്പെട്ടു.ആനി രാജ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ വൃന്ദാ കാരാട്ട് എവിടെയാണ് ഒണ്ടാക്കുന്നതെന്ന് കെക ശിവരാമന്‍ ചോദിച്ചു.
തൊടുപുഴ | സി.പി.ഐ. നേതാവ് ആനി രാജയ്ക്കെതിരായ എം.എം. മണിയുടെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ രംഗത്ത്. മണിയുടെത് തെമ്മാടി നിഘണ്ടുവാണ്, അങ്ങേയറ്റം മോശമായ പരാമര്‍ശമാണ് ആനിരാജയ്ക്കെതിരെ നടത്തിയിരിക്കുന്നതെന്നും കെ.കെ ശിവരാമന്‍ കുറ്റപ്പെടുത്തി. എംഎം മണി പുലയാട്ടുഭാഷ നിരന്തരം ഉപയോഗിക്കുന്നു, അത് നാട്ടുഭാഷയാണെന്നും അദ്ദേഹം പച്ചയായ മനുഷ്യനാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ അങ്ങേയറ്റം തെറ്റാണെന്നും ശിവരാമന്‍ അഭിപ്രായപ്പെട്ടു.ആനി രാജ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ വൃന്ദാ കാരാട്ട് എവിടെയാണ് ഒണ്ടാക്കുന്നതെന്ന് കെക ശിവരാമന്‍ ചോദിച്ചു.
രാഷ്ട്രീയ എതിരാളികളെക്കുറിച്ച് വര്‍ത്തമാനം പറയുമ്പോള്‍ അന്തസുള്ള ഭാഷ ഉപയോഗിക്കണം. ആ പൊതുസംസ്‌കാരമാണ് കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ളത്. അതിനകത്ത് എല്ലാ രാഷ്ട്രീയക്കാരുടെയും സംഭാവനയുണ്ടാകും. പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയം എല്ലാക്കാലത്തും ഉന്നതമായ ഒരു സാസ്‌കാരികബോധം പ്രകടിപ്പിക്കുന്നതാണെന്നും ശിവരാമന്‍ പ്രതികരിച്ചു.
ഇടതുപക്ഷ രാഷ്ട്രീയം സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണ്. ‘നമ്മുടെ നാട്ടിലെ സ്ത്രീസമൂഹത്തിനതിരേ ഉയര്‍ന്നുവരുന്ന എല്ലാത്തരം ഹീനമായ നടപടികള്‍ക്കെതിരേയും പൊതുസമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു ജോലിയാണ് ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്.ഇടതുപക്ഷത്തിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയവുമാണ്.മനുസ്മൃതിയുടെ അനുയായികള്‍ മണിയാശാന്‍ പറയുന്ന പോലെ പറഞ്ഞാല്‍ കുഴപ്പമില്ല. സ്ത്രീകളെ അടിമകളായി കാണുന്ന ഒരു ആശയസംഹിതയാണ് മനുസ്മൃതി. ആ മനുസ്മൃതിയുടെ പ്രചാരകനായി ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ മണി മാറിയിട്ടുണ്ടോയെന്ന് തനിക്ക് അറിഞ്ഞുകൂടെന്നും – ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു
എംഎം മണിയുടെ അതിരുവിട്ട പരാമര്‍ശങ്ങള്‍ തിരുത്താന്‍ സിപിഎം തയാറാകണം, ആനി രാജയെക്കുറിച്ച് പറഞ്ഞ ആ മര്യാദകെട്ട പ്രതികരണത്തോട് സി.പി.എം. നേതൃത്വം എന്ത് നിലപാടാണ് എടുക്കുക എന്ന് വരുംദിവസങ്ങളില്‍ അറിയാന്‍ കഴിയുമെന്നും ശിവരാമന്‍ പറഞ്ഞു.സ്ത്രീകളെ കുറിച്ച് എന്തും പറയാമെന്നും അങ്ങനെ പറഞ്ഞ് അവരെ വായടപ്പിക്കാമെന്നുള്ള ധാരണ ആര്‍ക്കും നല്ലതല്ലെന്ന് മഹിളാ സംഘം സെക്രട്ടറി പി.വസന്തം പ്രതികരിച്ചു. സംഭവത്തിലുള്ള പ്രതിഷേധം ശക്തമായി തന്നെ അറിയിക്കേണ്ടിടത്ത് അറിയിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം എം.എം മണിയുടെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആംഗം ആനി രാജ രംഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താൻ. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വന്ന് ഉത്തരേന്ത്യയിൽ നിലനിൽക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും അവർ വ്യക്തമാക്കി