പന്തളം രാജകുടുംബം ത്തോട് എം എം മണി “രാജഭരണമല്ല, ജനാധിപത്യമാണ്  തന്ത്രി ശമ്പളക്കാരനാണ്

കോടതി വിധിയുണ്ടായി എന്നതുകൊണ്ട് വാശിതീർക്കാനായി അങ്ങോട്ടേക്ക് വരേണ്ടതില്ല എല്ലാവരും അങ്ങനെ വരുമെന്ന് ഞാൻ കരുതില്ല കോടതി നടപ്പാകുകയെന്ന ഭരണഘടനാ ബാധ്യതയാണ സർക്കാരിനുള്ളത്

0

രാജാക്കാട് : പന്തളം രാജകുടുംബം രാജവാഴ്ച കഴിഞ്ഞകാര്യം മറന്നുപോയത് കൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ അഭിപ്രായം പറയുന്നതെന്ന് മന്ത്രി എം എം മണി. രാജഭരണമല്ല, ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നത്. ശബരിമല നട അടച്ചിടുമെന്ന് പറയുന്ന തിരുമേനി ശമ്പളക്കാരനാണെന്നും എം എം മണി പറഞ്ഞു. കോടതി വിധിയുണ്ടായി എന്നതുകൊണ്ട് വാശിതീർക്കാനായി അങ്ങോട്ടേക്ക് വരേണ്ടതില്ല എല്ലാവരും അങ്ങനെ വരുമെന്ന് ഞാൻ കരുതില്ല കോടതി നടപ്പാകുകയെന്ന ഭരണഘടനാ ബാധ്യതയാണ സർക്കാരിനുള്ളത് സക്കർ അത് നിവഹിക്കുക തന്നെ ച്ചയുമെന്നും എം എം മാണി പറഞ്ഞു രാജാക്കാട് എന്‍ ആര്‍ സിറ്റി എസ് എന്‍ വി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സി പി ഐ എം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം എം മണി

സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് പന്തളം രാജകൊട്ടാരം. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ തരിമ്പും വിട്ടുവീഴ്ചയില്ലെന്നാണ് പന്തളം രാജകൊട്ടാരത്തിന്‍റെ പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കിയത്. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികൾ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്‍റെ പവിത്രത നശിപ്പിക്കാൻ ആരോ തെരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് ഇവരെത്തിയത്

 

You might also like

-