മുല്ലപ്പെരിയാര്‍ ഡാം തുറന്നു വിടണമെന്ന് മന്ത്രി എം.എം മണി; അണകെട്ട് തകർന്നാൽ ‘ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കും’

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2392 അടിയായി ഉയര്‍ന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാക്രമീകരണങ്ങളും സ്വീകരിച്ചതായി മന്ത്രി എം.എം.മണി പറഞ്ഞു.

0

ഇടുക്കി :മുല്ലപ്പെരിയാര്‍ ഡാം ഉടന്‍ തുറന്നു വിട്ട് ജലനിരപ്പ് ക്രമീകരിക്കണമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ജലനിരപ്പ് 142 അടിയാക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും രണ്ട് സര്‍ക്കാരുകളും സമവായത്തിലെത്തി പ്രശനം പരിഹരിക്കാവുന്നതാണ് ഡാംമിൽ അപകടകരമായ സാഹചര്യത്തിൽ അനർത്ഥങ്ങൾ ഉണ്ടാകും മുമ്പ് ജലനിരപ്പ്തു ക്രമീകരിക്കണം . അനർത്ഥങ്ങൾ സംഭവിച്ചാൽ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും എം.എം.മണി പറഞ്ഞു.

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2392 അടിയായി ഉയര്‍ന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാക്രമീകരണങ്ങളും സ്വീകരിച്ചതായി മന്ത്രി എം.എം.മണി പറഞ്ഞു. ഏഴു ദിവസത്തിനുള്ളില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്ന് ഡാം സുരക്ഷാ അസി.എന്‍ജിനീയര്‍ ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കും. ഇതുവരെയുള്ള കണക്കനുസരിച്ച് ഏഴു ദിവസത്തിനുള്ളില്‍ തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്.

നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നതു പരമാവധി ഒഴിവാക്കും. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായുള്ള ചെറുതോണി തുറന്നാല്‍ നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ ഈ സാഹചര്യത്തില്‍ വെള്ളത്തിലാകുമെന്നും അദേഹം പറഞ്ഞു. പെരിയാറില്‍ ഇപ്പോള്‍ തന്നെ അപകടനിരപ്പിന് മുകളിലാണ് വെള്ളം ഒഴുകുന്നത്. ചെറുതോണി ഇപ്പോള്‍ തുറന്നാല്‍ പെരിയാര്‍ അതു താങ്ങില്ലെന്നും അദേഹം പറഞ്ഞു

You might also like

-