ഭൂനിയമഭേദഗതി, റവന്യൂ മന്ത്രിയുടെ പ്രസ്താവന തടിയൂരാൻ മലയോരകർഷകർ നീതിയ്ക്കായി മുണ്ടുമടക്കികുത്തി ഇറങ്ങേണ്ടിവരും എം എം മണി
കർഷക ദ്രോഹ നടപടിയാണ് സി പി ഐ മന്ത്രി മാർ എക്കാലത്തും തുടരുന്നത് . രാവാനും വനം വകുപ്പുകളിൽ എപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥഭരണമാണെന്നും സമ്മേളങ്ങളിൽ വ്യാപക ആരോപണമുയർന്നിട്ടിട്ടുണ്ട് . സംസ്ഥാന സർക്കാരിന് കുടി ആലോചിച്ചു എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നം സുപ്രിംകോടതിയിൽ എത്തിച്ചത് സി പി ഐ യുടെ നിലപടുകൊണ്ടാണെന്നു പ്രതിനിധികൾ വ്യാപക ആരോപണമുയർത്തി
രാജാക്കാട് :ഭൂനിയമഭേദഗതിനടപ്പാക്കാത്തതിനെതിരെ റവന്യൂ മന്ത്രിക്കെതിരെ എം.എല്‍.എ എം.എം മണി. നിയമ ഭേദഗതി നടത്തണമെന്ന ആവശ്യത്തോട് റവന്യൂ മന്ത്രി നല്ല രീതിയിൽ അല്ല പ്രതികരിച്ചതെന്നും ഭേദഗതി നടത്താമെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞ് തടിയൂരാനാണെന്നും എം എം മണി പറഞ്ഞു . മലയോരകർഷകർ ആവശ്യം നേടിയെടുക്കണമെങ്കില്‍ എല്ലാവരും മുണ്ട് മടക്കികുത്തി ഇറങ്ങുന്നത് നന്നായിരിക്കുമെന്നും മണി കൂട്ടിച്ചേര്‍ത്തു. സി.പി.എം രാജാക്കാട് ഏരിയസമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുന്നു എം എം മണി. ഇടുക്കിജില്ലയിലെ എല്ലാ സി പി ഐ എം ഏരിയാ ലോക്കൽ സമ്മേളനങ്ങളിലും . ബഹു പതിവ് ചട്ടങ്ങളിലെ ഭേതഗതിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയര്ന്നിരുന്നു ഇടതു പക്ഷം അധികാരത്തിൽ എത്തിയാൽ എക്കാലവും റവന്യൂ വനം വകുപ്പുകൾ സി പി ഐ ആകും കൈയ്യാളുക . കർഷക ദ്രോഹ നടപടിയാണ് സി പി ഐ മന്ത്രി മാർ എക്കാലത്തും തുടരുന്നത് . രാവാനും വനം വകുപ്പുകളിൽ എപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥഭരണമാണെന്നും സമ്മേളങ്ങളിൽ വ്യാപക ആരോപണമുയർന്നിട്ടിട്ടുണ്ട് . സംസ്ഥാന സർക്കാരിന് കുടി ആലോചിച്ചു എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നം സുപ്രിംകോടതിയിൽ എത്തിച്ചത് സി പി ഐ യുടെ നിലപടുകൊണ്ടാണെന്നു പ്രതിനിധികൾ വ്യാപക ആരോപണമുയർത്തി
ഭൂപതിവ് നിയമത്തിൽ വാണിജ്യാവശ്യത്തിനുള്ള നിർമാണത്തിന് വിലക്കുണ്ട്. നിലവിൽ കൃഷിയാവശ്യത്തിനും വീടുകൾക്കും മാത്രമാണ് അനുമതിയുള്ളത്. വാണിജ്യാവശ്യത്തിനുള്ള വിലക്കിന് ഇളവ് നൽകുന്ന തരത്തിൽ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നതാണ് ആവശ്യം. 1964ലെയും 1993ലെയും ഭൂമിപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് 2019 ഡിസംബർ 17ന് സർവകക്ഷിയോഗം നിർദേശിച്ചിരുന്നു. എന്നാൽ, ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടി ഇനിയും നീളാനാണ് സാധ്യത. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമ സാധ്യതകൾ വിലയിരുത്തി മാത്രമേ നടപടികൾ സ്വീകരിക്കാനാവു എന്ന് റവന്യു മന്ത്രി കെ. രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.