മഴപെയ്യയാൻ പൊതുജനത്തിന്റെപ്രാർത്ഥന ആവശ്യപ്പെട്ടു വൈദുതി മന്ത്രി
"നിങ്ങളെല്ലാവരും ഒത്തൊരുമിച്ച് പ്രാർത്ഥിക്കണം. ഇല്ലെങ്കിൽ കട്ടപ്പൊകയാണെന്നും സർവമത പ്രാർത്ഥന ആയാലും കുഴപ്പമില്ല
കൂത്താട്ടുകുളം: സംസ്ഥാനത്ത് മഴ പെയ്യാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി. പാലക്കുഴ പഞ്ചായത്തിൽ ശുദ്ധജല വിതരണ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നിരീശ്വരവാദി ആയയ മന്ത്രിയുടെ അഭ്യർത്ഥന ‘മഴ കുറഞ്ഞതിനാൽ സംസ്ഥാനത്ത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വരും. അത് ഒഴിവാക്കാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണം. നിരീശ്വരവാദി ആയതിനാൽ താൻ പ്രാർത്ഥിക്കില്ലെന്നും മന്ത്രി മണി വ്യക്തമാക്കി.
നിരീശ്വരവാദി ആയതിനാൽ ഞാൻ പ്രാർത്ഥിക്കില്ല. പക്ഷേ, നിങ്ങളെല്ലാവരും ഒത്തൊരുമിച്ച് പ്രാർത്ഥിക്കണം. ഇല്ലെങ്കിൽ കട്ടപ്പൊകയാണെന്നും സർവമത പ്രാർത്ഥന ആയാലും കുഴപ്പമില്ലെന്നും മണി വ്യക്തമാക്കി. “മഴ പെയ്യണം, മഴ പെയ്തില്ലേൽ ഞങ്ങൾ ആപത്തിലാണ് എന്ന് പറഞ്ഞ് പ്രാർത്ഥിക്കണം” – മന്ത്രി ആവശ്യപ്പെട്ടു.