സൗജന്യ വാക്സിൻ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്ന് യു ഡി എഫ് പരാതിനൽകി
എത്ര കണ്ട് വാക്‌സിന്‍ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്, കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന
തിരുവനന്തപുരം :കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എത്ര വാക്സിന്‍ ലഭ്യമാകുമെന്നോ എങ്ങനെ വിതരണം ചെയ്യണമെന്നോ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍കൂട്ടി നടത്തിയ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ ആരോപിച്ചു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ.സി ജോസഫ് എം.എല്‍.എയും പരാതി നല്‍കി.
കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ‘എത്ര കണ്ട് വാക്‌സിന്‍ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്, കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.